റമദാൻ മാസത്തിൽ 11 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന് 86 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി

പതിനൊന്നുകാരി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസാ അദ്ധ്യാപകന് മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി വിവിധ വകുപ്പുകളിലായി 86 വർഷം കഠിന തടവും നാലര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
മലപ്പുറം ഒതുക്കുങ്ങല്‍ ചീരിക്കപ്പറമ്ബില് ജാബിർ അലിയെയാണ് ജഡ്ജ് എ.എം. അഷ്റഫ് ശിക്ഷിച്ചത്. 2022 ഏപ്രില്‍ 21ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. നാലാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ പഠിപ്പിക്കുന്നതിനിടെ ഇയാൾ തന്റെ മേശക്കരികിലേക്ക് വിളിപ്പിക്കുകയും തുടർന്ന് ഫോണില്‍ അശ്ലീല ചിത്രം കാണിക്കുകയും ചെയ്തു. കൂട്ടത്തിൽ സ്വകാര്യഭാഗങ്ങളും കാണിച്ചതായാണ് പരാതിയിൽ പറയുന്നത്.
തുടർന്ന് ഇയാളുടെ ആവശ്യപ്രകാരം ചോക്ക് കൊണ്ടുവരുന്നതിനായി കെട്ടിടത്തിന്റെ താഴെ നിലയിലെ ഓഫീസിലേക്ക് പോയ കുട്ടിയെ ഇയാൾ പിന്തുടർന്ന്, ശുചിമുറിയില്‍ കൂട്ടി കൊണ്ടുപോയി ബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നു. പ്രതി ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടി പീഡന വിവരം ആരോടും പറഞ്ഞിരുന്നില്ല.
സന്ധ്യ കഴിഞ്ഞും വളരെ ക്ഷീണിതയായി കാണപ്പെട്ട കുട്ടിയോട് സഹോദരി വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്. പിറ്റേദിവസം കുടുംബം മലപ്പുറം വനിതാ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. അന്നു തന്നെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. പ്രതിയില്‍നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണിൽ അശ്ളീല ചിത്രങ്ങളുടെ ശേഖരം ഉണ്ടായിരുന്നു ഉണ്ടായിരുന്നു കൂടാതെ പ്രതിയുടെ അടിവസ്ത്രം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയതിലും പീഡനം നടന്നതായ തെളിവുകള്‍ ലഭിച്ചിരുന്നു.
പോക്സോ ആക്ടിലെ അഞ്ച് (എം) പ്രകാരം 40 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസത്തെ അധിക തടവും അനുഭവിക്കണം. പീഡനത്തിന് അഞ്ച് (എഫ്) വകുപ്പു പ്രകാരം ഇതേ ശിക്ഷ അനുഭവിക്കണം. കുട്ടിയെ അശ്ലീല ചിത്രം കാണിച്ചതിന് 11(മൂന്ന്) വകുപ്പ് പ്രകാരവും സ്വകാര്യ ഭാഗ പ്രദർശനത്തിന് 11(ഒന്ന്) വകുപ്പ് പ്രകാരവും മൂന്നു വർഷം വീതം കഠിനതടവും 25,000 രൂപ വീതം പിഴയും ഉണ്ട്. പിഴയടച്ചില്ലെങ്കില്‍ ഒരു മാസം വീതം അധികതടവ് അനുഭവിക്കണം.
പ്രതിയുടെ റിമാൻഡ് കാലാവധി ശിക്ഷയായി പരിഗണിക്കുമെന്നും തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്നും കോടതി വിധിച്ചു. പ്രതി പിഴയടക്കുന്ന തുക അതിജീവിതയ്ക്ക് നല്‍കണം. കൂടാതെ സർക്കാരിന്റെ വിക്ടിം കോമ്ബൻസേഷൻ സ്കീം പ്രകാരം അതിജീവിതയ്ക്ക് കൂടുതല്‍ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി കോടതി, ജില്ലാ ലീഗല്‍ സർവ്വീസ് അതോറിറ്റിക്ക് നിർദ്ദേശം നല്കി.
കുട്ടിയെ സംരക്ഷിക്കാൻ ബാധ്യതയുള്ള അലൻ ഒരു മദ്രസ അധ്യാപകൻ. സ്വന്തം മതത്തിലെ കുഞ്ഞുങ്ങൾ ആണ് അവിടെ പഠിക്കാൻ വരുന്നത്. എന്നിട്ടും, അതും റംസാൻ മാസത്തിൽ ഒരു മദ്രസാ അധ്യാപകൻ, നോമ്പ് നോറ്റിരുന്ന ഒരു ബാലികയോട് കാണിച്ചത് അങ്ങേയറ്റം നിഷ്ഠുരമായ പ്രവൃത്തിയാണെന്ന് കോടതി നിരീക്ഷിച്ചു.
സമുദായത്തിന് മാത്രമല്ല മനുഷ്യ സമൂഹത്തിന് തന്നെ അപമാനമാണ് ഇത്തരം കാമക്കണ്ണുകളുമായി നടക്കുന്ന അധ്യാപകർ. പ്രതികരിക്കാൻ തയ്യാറാവുന്ന പീഡിതരുടെ കുറച്ച് കഥകൾ മാത്രമാണ് നമ്മൾ കേൾക്കുന്നത്. പൊതുവെ ഇത്തരം ആളുകളിൽ നിന്നുള്ള ലൈംഗിക പീഡനങ്ങൾ ഭയം കൊണ്ട് തെന്നെ 90 ശതമാനം പേരും പുറത്ത് പറയാറില്ല. അത് കൊണ്ട് തന്നെയാണ് ഈ പീഡനങ്ങൾ തുടരാൻ മദ്റസ അദ്ധാപകർക്ക് കൂടുതൽ ധൈര്യം കിട്ടുന്നതും.