ട്രെയിനില് 24കാരിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് സ്വദേശി പിടിയില്
Posted On January 14, 2024
0
214 Views

ട്രെയിനില് 24കാരിക്ക് നേരെ ലൈംഗികാതിക്രമം. ഇന്നലെ മധുരയില് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട അമൃത എക്സ്പ്രസില് വച്ചാണ് സംഭവമുണ്ടായത്.
പ്രതിയായ കോഴിക്കോട് സ്വദേശി അഭിലാഷിനെ കോട്ടയം റെയില്വേ പൊലീസ് പിടികൂടി. ജനറല് കമ്ബാര്ട്ട്മെന്റില് യാത്ര ചെയ്തിരുന്ന യുവതിയോടാണ് ഇയാള് അപമര്യാദയായി പെരുമാറിയത്.
യാത്രയ്ക്കിടെ ഉണ്ടായ ദുരനുഭവത്തെ തുടര്ന്ന് യുവതി കായംകുളം റെയില്വേ പൊലീസിനെയാണ് ആദ്യം വിവരമറിയിച്ചത്. തുടര്ന്ന് കേസ് കോട്ടയം റെയില്വേ പൊലീസിന് കൈമാറി.