വളര്‍ത്തുനായയെ ഉപദ്രവിച്ചത് തടഞ്ഞ യുവതിക്ക് വീടുകയറി മര്‍ദ്ദനം ; മൂന്നുപേര്‍ പിടിയില്‍
തന്റെ വളര്‍ത്തുനായയെ ഉപദ്രവിക്കുന്നുവെന്ന് പൊലീസില്‍ അറിയിച്ചതിന് യുവതിക്ക് നേരെ മര്‍ദ്ദനം. നായയെ ഉപദ്രവിക്കുന്നത് തടയുകയും അക്കാര്യം പൊലീസില്‍ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തതിന് തന്നെ മൂന്നംഗ സംഘം മര്‍ദ്ദിച്ചുവെന്ന പരാതിയുമായി മിനിമോള്‍ ആണ് രംഗത്തെത്തിയിരിക്കുന്നത്.
മൂന്നംഗ സംഘം വീട്ടില്‍ കയറിയാണ് ഇവരെ മര്‍ദ്ദിച്ചത്.
പോത്തന്‍കോട് പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് സംഭവം നടന്നത്. മിനിമോളുടെ പരാതിയില്‍ അയല്‍വാസിയായ ശ്രീകാന്ത്, ഇയാളുടെ സുഹൃത്തുക്കളായ വിജേഷ് ബാബു, സിബി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തന്റെ വളര്‍ത്തുനായയുടെ കഴുത്തില്‍ ശ്രീകാന്ത് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ചതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. വീട്ടിലെത്തിയ മൂന്നംഗ സംഘം മിനിയുടെ മുഖത്തടിച്ചു. ഇക്കാര്യം പരാതിപ്പെട്ടാല്‍ വീടിന് നേരെ ബോംബെറിയുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി.