സിബിഐ ചമഞ്ഞ് തട്ടിപ്പ്; സംഗീത സംവിധായകൻ ജെറി അമല്‍ദേവില്‍ നിന്ന് പണം തട്ടാൻ ശ്രമം
Posted On September 10, 2024
0
340 Views
സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് സംഗീത സംവിധായകൻ ജെറി അമല്‍ദേവില്‍ നിന്ന് പണം തട്ടാൻ ശ്രമം. സിബിഐ രജിസ്റ്റർ ചെയ്ത കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടാൻ ശ്രമിച്ചത്.
1, 70, 000 രൂപയാണ് ആവശ്യപ്പെട്ടത്. പണം പിൻവലിക്കാനായി ജെറി അമല്‍ദേവ് ബാങ്കില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. തുടർന്ന് എറണാകുളം നോര്‍ത്ത് പൊലീസില്‍ ജെറി പരാതി നല്കി. ധാരാവിയില്‍ നിന്നാണ് വിളിക്കുന്നതെന്നാണ് തട്ടിപ്പ് സംഘം പറഞ്ഞത്. ഭീഷണിപ്പെടുത്തുന്ന തരത്തിലായിരുന്നു സംസാരമെന്നും ജെറി അമല്‍ദേവ് പറഞ്ഞു.
Trending Now
Step into Simon’s world. Watch the teaser now! 🧠
January 17, 2026













