വിവാഹിതയാണെന്ന കാര്യം മറച്ചുവെച്ച് നടി ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് യൂട്യൂബറുടെ പരാതി
തമിഴ് നടി ദിവ്യ ഭാരതി വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചതായി യൂട്യൂബറുടെ പരാതി. യൂട്യൂബര്‍ ആനന്ദരാജ് ആണ് ദിവ്യ ഭാരതിക്കെതിരെ രംഗത്തെത്തിയത്. പ്രണയം നടിച്ച് 30 ലക്ഷം രൂപയും സ്വര്‍ണവും തട്ടിയെടുത്തുവെന്ന് പരാതിയില്‍ പറയുന്നു. ഇവര്‍ വിവാഹിതയാണെന്നും രണ്ടു കുട്ടികളുടെ അമ്മയാണെന്നുമുള്ള വിവരം മറച്ചുവച്ചാണ് തന്നെ പ്രണയിച്ചതെന്ന് ഇയാള്‍ ആരോപിക്കുന്നു.
തന്റെ യൂട്യൂബ് ചാനലിന്റെ പ്രമോഷന് വേണ്ടിയാണ് നടിയെ സമീപിച്ചത്. അന്നു തുടങ്ങിയ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. നടിയുടെ മാതാപിതാക്കളില്‍നിന്ന് വിവാഹത്തിനുള്ള അനുവാദം വാങ്ങിയെന്നും ഇയാള്‍ പറയുന്നു. തുടര്‍ന്ന് 30,000 രൂപ വീതം എല്ലാ മാസവും തന്റെ പക്കല്‍നിന്ന് ദിവ്യ ഭാരതി വാങ്ങുകയും ചെയ്തു. വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുമ്പോള്‍ പലപ്പോഴും ഇവര്‍ ഒഴിഞ്ഞുമാറി. അതിന്റെ പേരില്‍ തന്നോട് വഴക്കിടുകയും ദിവസങ്ങളോളം മീണ്ടാതിരിക്കുകയും ചെയ്തു.
ശസ്ത്രകൃയയ്ക്ക് വേണ്ടി അത്യാവശ്യമായി ഒന്‍പത് ലക്ഷം രൂപ നല്‍കണമെന്ന് പെട്ടന്നൊരു ദിവസം ആവശ്യപ്പെട്ടു. പണവും തന്റെ പക്കലുള്ള എട്ട് പവനോളം സ്വര്‍ണവും നടിക്ക് നല്കി എന്നും പരാതിയിലുണ്ട്. വിവാഹത്തെക്കുറിച്ചുള്ള സംഭാഷണത്തില്‍നിന്ന് തുടര്‍ച്ചയായി ഒഴിഞ്ഞുമാറിയപ്പോള്‍ സംശയം തോന്നി. നടിയുടെ നാട്ടില്‍ അവരെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് വിവാഹിതയാണെന്നും രണ്ടു കുട്ടികളുടെ അമ്മയാണെന്നും മനസ്സിലായത്. 30 ലക്ഷത്തോളം രൂപ തന്റെ പക്കല്‍നിന്ന് ഇതുവരെ തട്ടിയെടുത്തുവെന്നു കാണിച്ചാണ് യൂട്യൂബർ പൊലീസിനെ സമീപിച്ചത്.
Content Highlights: Actress cheating case filed by a Tamil Nadu youtuber