ആലപ്പുഴ പൊലീസ് ക്വാട്ടേഴ്സിൽ അമ്മയും കുഞ്ഞുങ്ങളും മരിച്ച സംഭവത്തിൽ റെമീസിന്റെ കാമുകി അറസ്റ്റിൽ

ആലപ്പുഴയിൽ പോലീസ് ഉദ്യോഗസ്ഥന്റെ ഗാർഹിക പീഡനത്തിനിരയായ ഭാര്യ ക്വാട്ടേഴ്സിൽ മരിച്ച സംഭവത്തിൽ സിവിൽ പൊലീസ് ഓഫീസർ റെനീസിന്റെ കാമുകി ഷഹാനെയെ ക്വാർട്ടേഴ്സിലെത്തിച്ച് തെളിവെടുത്തു. ഉച്ചയ്ക്ക് ശേഷം 2 മണിയോടെയാണ് ഷാഹിനയെ അന്വേഷണ സംഘം പോലീസ് ക്വാട്ടേഴ്സിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
രണ്ട് മക്കളെ കൊലപ്പെടുത്തി ഭാര്യ നെജ്ല ആത്മഹത്യ ചെയ്ത കേസിൽ ആത്മഹത്യാ പ്രേരണ കുറ്റമാണ് ഷാഹിനയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. റെനീസിന്റെ കാമുകിയായ ഷഹാന വിവാഹം കഴിക്കുന്നതിന് വേണ്ടി റമീസിനെ സമ്മർദം ചെലുത്തിയിരുന്നുവെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്.
ഷഹാന 6 മാസം മുമ്പ് ഫ്ളാറ്റിൽ എത്തി നജ്ലയെ ഭീഷണിപ്പെടുത്തിയിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ആത്മഹത്യ ചെയ്ത ദിവസവും ഷഹാന ഫ്ളാറ്റിലെത്തി വഴക്കിട്ടുവെന്ന് പോലീസ് കണ്ടെത്തി. ഇതേത്തുടർന്നാണ് ഷാഹിനയെ കേസിൽ പ്രതിചേർത്തത്. .
Content Highlights: Alappuzha Police quarters death