ആന്ധ്ര മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡിക്ക് നേരെ കല്ലേറ്
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിക്ക് കല്ലേറില്‍ പരിക്കേറ്റു. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ സിദ്ധം റാലിക്ക് ഇടയിലാണ് കല്ലേറ് ഉണ്ടായത്.
വിജയവാഡയില്‍ വച്ചായിരുന്നു ആക്രമണം. റെഡ്ഡിയുടെ നെറ്റിയിലാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ആരോ തെറ്റാലി കൊണ്ട് കല്ലെറിയുകയായിരുന്നു. അക്രമത്തിന് പിന്നില്‍ ടിഡിപി ആണെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് ആരോപിച്ചു. റെഡ്ഡിയുടെ കൂടെയുണ്ടായിരുന്ന എംഎല്‍എ വെല്ലംപള്ളി ശ്രീനിവാസിന് കല്ലേറില്‍ കണ്ണിന് പരിക്കേറ്റിട്ടുണ്ട്.
രണ്ട് പേര്‍ക്കും പ്രാഥമിക ചികിത്സ നല്കി. എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജഗന് മോഹന്‍ റെഡ്ഡി പ്രാഥമിക ചികിത്സയ്ക്ക് ശേഷം പ്രചരണം തുടരുകയാണ്.