അമേരിക്കക്കാരെ പറ്റിച്ച അനുപമ പത്മൻ; പട്ടികളെ കാണിച്ച് നേടിയതും ലക്ഷങ്ങൾ..
തട്ടിക്കൊണ്ടു പോകൽ കേസിൽ ജയിലിൽ കഴിയുന്ന അനുപമ പത്മൻ വളഞ്ഞ വഴികളിലൂടെ സാമ്പത്തികനേട്ടം ഉണ്ടാക്കുന്നതിൽ മിടുക്കിയാണെന്നാണ് അറിയുന്നത്.
അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലെ സിസ്സ്ത സ്ട്രീലുള്ള ഒരു ബഹുനില കെട്ടിടത്തിന്റെ ആറാം നിലയിലാണ് സ്വകാര്യ ബാങ്ക് ഇടപാട് സ്ഥാപനമായ വൈസിന്റെ ഓഫീസ്. അമേരിക്കയിലെ ഈ ഓഫീസുമായി കൊല്ലം ചാത്തന്നൂര്‍ സ്വദേശി അനുപമയ്ക്ക് എന്താണ് ബന്ധം എന്ന് ചോദിച്ചാല്‍ ഒരു ബന്ധമുണ്ട്. ഈ വൈസ് കമ്പനിയിലെ ന്യൂയോര്‍ക്ക് ശാഖയിലെ 72735 എന്ന് അവസാനിക്കുന്ന അക്കൗണ്ട് നമ്ബറിൻറെ ഉടമ, കൊല്ലം ചാത്തന്നൂര്‍ മാമ്ബള്ളിക്കുന്ന് അനുപമ എന്ന പെൺകുട്ടിയാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ അധികമാരോടും സംസാരിക്കാതെ, ആരെയും ഇടപെടുത്താതെ കാര്യങ്ങൾ ചെയ്യുന്ന കുട്ടിയാണ് അനുപമ. എന്നാൽ അമേരിക്കയിലും മറ്റുമുള്ളവരോട് തന്റെ ജീവിതത്തിലേക്ക് ഒന്ന് നോക്കൂ എന്ന് അനുപമ അപേക്ഷിക്കുന്നുണ്ട്. ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ അറിയാവുന്ന അനുപമ വളരെ മികച്ച രീതിയിലാണ് അവരോട് അപേക്ഷിക്കുന്നത്. വളര്‍ത്തു മൃഗങ്ങളോടുള്ള സ്നേഹവും നായ്ക്കളോടുള്ള അനുപമയുടെ പ്രത്യേക സ്നേഹവും വിദേശത്തുള്ളവർക്ക് അതിലൂടെ മനസ്സിലാകുന്നുണ്ട്. .അവിടെ നിന്ന് ഫണ്ടും അതുപോലെ ഒഴുകുന്നുണ്ട്.
വളര്‍ന്നത് നായ്ക്കളോടൊപ്പം ഇവരുടെ വീട്ടിലുള്ളത് 27 നായ്ക്കള്‍ ആണ്. ഇതില്‍ പല നായ്ക്കളും അവരുടെ ആരോഗ്യപ്രശ്നം മൂലം അതിന്റെ ഉടമസ്ഥർ തെരുവില്‍ ഉപേക്ഷിച്ചു പോയതാണ്. ഈ നായ്ക്കളുടെ ദിവസേനയുള്ള ഭക്ഷണത്തിനും ചികിത്സയ്ക്കുമായുള്ള ധനസഹായമായി ദിവസേന 5 ഡോളര്‍ എങ്കിലുംതരണം എന്നാണ് അനുപമയുടെ അഭ്യര്‍ത്ഥന. അതായത് ഇന്ത്യൻ മണി 420 രൂപ നല്‍കണമെന്ന്. ഇത്രയും അധികം നായ്ക്കളെ വളര്‍ത്തുവാൻ അവര്‍ക്ക് സ്വന്തമായി ഒരു സ്ഥലവും അത് മാത്രമല്ല അവര്‍ക്ക് ആരോഗ്യത്തോടെ ജീവിക്കാൻ നല്ല ഭക്ഷണവും നല്കാൻ സാമ്ബത്തികമായി സഹായിച്ചാല്‍ മാത്രമേ തനിക്ക് മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ എന്നുകൂടി വെബ്സൈറ്റില്‍ പറയുന്നു. ഇതില്‍ അമേരിക്കയില്‍ നിന്നുള്ള ധനസഹായത്തിന് വേണ്ടി മാത്രമാണ് ന്യൂ ന്യൂയോര്‍ക്കിലെ വൈസിലെ അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നത്. അന്താരാഷ്ട്ര തലത്തില്‍ പണം ഇടപാട് നടത്തുവാൻ ആണ് പലരും വൈസ് ഉപയോഗിക്കുന്നത് ഈ അക്കൗണ്ടില്‍ നിന്ന് ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം എളുപ്പത്തില്‍ ട്രാൻസ്ഫര്‍ ചെയ്യുവാൻ സാധിക്കും. നിലവില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരവും വൈസ് അകൗണ്ടിന് ഉണ്ട്.
വിവിധ രാജ്യങ്ങളുടെ കറൻസിയിലേക്ക് പണം ട്രാൻസ്ഫര്‍ ചെയ്യാൻ പറ്റും എന്നതാണ് ഇവിടെ ഏറ്റവും വലിയ പ്രത്യേകത. മിക്കവാറും ഇടപാടുകള്‍ക്കും എടുക്കുന്ന സമയം വെറും 22 സെക്കൻഡ് മാത്രമാണ്. അനുപമക്ക് എത്ര ഡോളര്‍ ഇതുവരെ ഈ അകൗണ്ടിൽ വന്നിട്ടുണ്ട് എന്ന് ഇതുവരെയും പോലീസിന് പോലും തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. വളർത്തുമൃഗങ്ങളോട് സ്വന്തം കുട്ടികളെക്കാൾ സ്നേഹം കാണിക്കുന്ന നാടാണ് അമേരിക്ക. നായ്ക്കളുടെ സംരക്ഷണത്തിനായി കേവലം ഒരു ഡോളർ ഒരു പെൺകുട്ടി ചോദിച്ചാൽ, അത് കൊടുക്കാൻ ആയിരക്കണക്കിന് അമേരിക്കക്കാർ ഉണ്ടാകും എന്ന് തീർച്ചയാണ്. അമേരിക്കക്കാരുടെ ആ കൾച്ചർ മനസ്സ്സിലാക്കിയ ബുദ്ധിമതിയായ അനുപമ അവരെ ഒരു ഇരയാക്കുകയായിരുന്നു.
ഇത് തുടർന്ന് പോയാൽ വളരെ വലിയ സമ്പാദ്യം തന്നെ അനുപമക്ക് ഉണ്ടാവുകയും ചെയ്തേനെ. എന്നാൽ ഹോളിവുഡ് സെലിബ്രിറ്റികളുടെ വീഡിയോകൾ കോപ്പി ചെയ്ത വരുമാനം ഉണ്ടാക്കാൻ തുടങ്ങിയത് യൂട്യൂബ് അധികൃതർ പിടിച്ചതോടെ ആ വരുമാനം നിലക്കുകയും, അനുപമ വീട്ടുകാരുടെ തട്ടിക്കൊണ്ട് പോകൽ പ്ളാനിനൊപ്പം ചേരുകയുമായിരുന്നു. വളർത്തുമൃഗങ്ങളുടെ പേരിൽ വിദേശത്ത് നിന്ന് ധാരാളം പണം ഉണ്ടാക്കുന്നവർ നമ്മുടെ നാട്ടിൽ ഇപ്പോളും ധാരാളം പേരുണ്ട്. സോഷ്യൽ മീഡിയയിൽ അവരുടെ പേജുകളിൽ എല്ലാ ദിവസവും ഇത്തരം ഫണ്ടിനായുള്ള അപേക്ഷകളും കാണാം. പല മൃഗസ്നേഹികളും ആർഭാടമായി ജീവിക്കുന്നതും ഇത്തരം ഫണ്ട് കൊണ്ടാണ്. അനുപമയ്ക്കും അതിൽ ഒരാൾ ആയി മാറിയേനെ. പക്ഷെ അതിബുദ്ധിമതിയായ അനുപമയുടെ പണമുണ്ടാക്കാനുള്ള ആർത്തിയാണ് അവരെ ഇപ്പോളത്തെ നിലയിലേക്ക് എത്തിച്ചത്.