സമയപരിധി അവസാനിക്കാൻ മിനിറ്റുകള്‍ ബാക്കി: ബില്‍ക്കിസ് ബാനു കേസിലെ പ്രതികള്‍ കീഴടങ്ങി
ബില്‍ക്കിസ് ബാനു കേസിലെ പ്രതികള്‍ ഗോദ്ര സബ് ജയിലില്‍ കീഴടങ്ങി. പ്രതികള്‍ക്ക് കീഴടങ്ങനായി സുപ്രീംകോടതി നല്കിയ സമയപരിധി അവസാനിക്കാൻ മിനിറ്റുകള്‍ ബാക്കിനില്‍ക്കെയാണ് ഞായറാഴ്ച രാത്രി 11.45 ഓടെ പ്രതികള്‍ കീഴടങ്ങിയത്.
2002-ലെ ഗുജറാത്ത് കലാപത്തിനിടെ ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസിനെ പീഡനത്തിനിരയാക്കി മൂന്നരവയസുള്ള മകന് ഉള്‍പ്പെടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയെന്നാണ് കേസ്. കീഴടങ്ങാൻ കൂടുതല്‍ സമയം ആവശ്യപ്പെട്ട് പ്രതികള്‍ വെള്ളിയാഴ്ച സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഞായറാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് പറഞ്ഞ് കോടതി പ്രതികളുടെ ഹര്‍ജികള്‍ തള്ളിയിരുന്നു.
കുറ്റവാളികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്കിയ ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് ചോദ്യം ചെയ്ത് ബില്‍ക്കിസ് ബാനു സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് കേസില്‍ നിർണായക വഴിത്തിരിവായത്.