യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; രഞ്ജിത്തിന് മുൻകൂര് ജാമ്യം
Posted On September 9, 2024
0
302 Views
യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില് സംവിധായകൻ രഞ്ജിത്തിന് മുൻകൂർ ജാമ്യം. 30 ദിവസത്തേക്കാണ് കോഴിക്കോട് പ്രിൻസിപ്പല് സെഷൻസ് കോടതി താത്ക്കാലിക ജാമ്യം അനുവദിച്ചത്.
മാങ്കാവ് സ്വദേശിയായ യുവാവാണ് രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്ന് ആരോപിച്ച് പരാതി നല്കിയത്. 2012ല് ബെംഗളൂരുവില് വച്ച് രഞ്ജിത് പീഡനത്തിന് ഇരയാക്കിയെന്നാണ് ആരോപണം.
‘ബാവൂട്ടിയുടെ നാമത്തില്’ എന്ന സിനിമയുടെ ലോക്കേഷൻ പാക്കപ്പ് നടക്കുന്ന സമയത്തായിരുന്നു സംഭവം. ഹോട്ടലിലെത്തിയപ്പോള് രഞ്ജിത് മദ്യം കുടിപ്പിച്ച് പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി.












