ലൈംഗികാതിക്രമത്തിന് പള്ളി വികാരി അറസ്റ്റിൽ; മാലയിട്ട് സ്വീകരിക്കാൻ യൂത്ത് കോൺഗ്രസ്സ് എത്തുമോ??
ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ പള്ളി വികാരിയെ കാസര്‍കോട് റെയില്‍വേ പൊലീസ് അറസ്റ്റു ചെയ്തു. മംഗളൂരുവില്‍ താമസിക്കുന്ന ജേജിസ് ആണ് പിടിയിലായത്. ട്രെയിനിലെ ജനറല്‍ കമ്ബാര്‍ട്ട്മെന്റില്‍ വെച്ചായിരുന്നു സംഭവം.
ശനിയാഴ്ച രാവിലെ എട്ടുമണിക്ക് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട എഗ്മോര്‍ എക്സ്പ്രസ് ട്രെയിനിലാണ് സംഭവം. മലപ്പുറം സ്വദേശിനിയായ 34 വയസുകാരിയാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. ട്രെയിൻ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷൻ വിട്ടപ്പോള്‍ മംഗളൂരു ബണ്ട്വാളില്‍ താമസിക്കുന്ന മലയാളിയായ ജേജിസ് നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. 48 വയസുകാരനായ ഇയാള്‍ കോയമ്ബത്തൂരില്‍ പള്ളി വികാരിയാണ്. യാത്രയില്‍ യുവതിക്കൊപ്പം മറ്റൊരു കമ്ബാര്‍ട്ട്മെന്റില്‍ ഭര്‍ത്താവും ഉണ്ടായിരുന്നു. സംഭവം ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പെടുത്തിയതോടെ രക്ഷപ്പെടാൻ ശ്രമിച്ച വികാരിയെ തടഞ്ഞുവച്ച് കണ്ണൂര്‍ റെയില്‍വേ പൊലീസില്‍ എല്‍പ്പിച്ചു. പിന്നീട് ഇയാളെ കാസര്‍കോട് റെയില്‍വേ പൊലീസിന് കൈമാറി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ജേജിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
ഇനി വരാൻ പോകുന്നത് ഇയാളെ മാലയിട്ട് സ്വീകരിക്കാനുള്ള കോൺഗ്രസ്സ് നേതാക്കളുടെ നീണ്ട നിരയായിരിക്കും. മൂന്നു സംസ്ഥാനങ്ങളിലെ കനത്ത തോൽവിക്ക് ശേഷം നേതാക്കന്മാർക്ക് തല കാണിക്കാൻ ഉള്ള ഒരു അവസരമാണ് ഇത്. നേരത്തെയും കോൺഗ്രസ്സ്സുകാർ അങ്ങനെ ചെയ്തിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് അറസ്റ്റിലായ സവാദിന് ലെ കേസില്‍ ജാമ്യം കിട്ടിയ ശേഷം ആലുവ സബ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോൾ ഇപ്പോളത്തെ യൂത് കോൺഗ്രസ്സിന്റെ കൊല്ലം ജില്ലാ സെക്രട്ടറി അയാളെ മാലയിട്ട സ്വീകരിച്ചിരുന്നു. ഓള് കേരള മെന്‍സ് അസോസിയേഷന് പ്രവര്‍ത്തകറം സവാദിനെ സ്വീകരിക്കാൻ മുന്നിൽ ഉണ്ടായിരുന്നു. ഇതിനെതിരെ പരാതിക്കാരിയായ യുവതി രംഗത്തു വന്നിരുന്നു. ‘സ്വാതന്ത്ര്യ സമരത്തിന് പോയി വന്ന ഒരാളെപ്പോലെ മാലയിട്ട് ആനയിച്ച് കൊണ്ടുവരാൻ അയാൾ എന്തു മഹത് കാര്യമാണ് ചെയ്തതെന്ന് ഒന്നു പറഞ്ഞു തരുമോ? ബാത്റൂമിലും ബെഡ്റൂമിലും ചെയ്യേണ്ട കാര്യം കെഎസ്ആർടിസിയിൽ വന്നു പരസ്യമായിട്ട് ചെയ്തതാണോ മാലയിട്ട് സ്വീകരിക്കേണ്ട കാര്യം എന്നൊരു ചോദ്യം എനിക്ക് പൊതു സമൂഹത്തോടുണ്ട് എന്നാണ് പരാതിക്കാരി പെൺകുട്ടി പറഞ്ഞത്.
സ്ത്രീകൾ പുരുഷന്മാർക്കെതിരെ നൽകുന്ന വ്യാജ പരാതികളിൽ പെട്ട് പോകുന്നവരെ എല്ലായപ്പോളും സപ്പോർട്ട് ചെയ്യുന്നവരാണ് മെൻസ് അസോസിയേഷൻ. ആ സംഘടന നിലകൊള്ളുന്നതും പുരുഷന്മാരുടെ അവകാശ സംരക്ഷണം എന്ന ആശയത്തിലാണ്.
എന്നാൽ ലൈംഗികാ അതിക്രമം നടത്തിയ കേസിൽ ഒരാൾക്ക് ജാമ്യം കിട്ടുന്നത് കോൺഗ്രസുകാർ എന്തിനാണ് ആഘോഷിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. വേറെങ്ങും ആഘോഷിക്കാൻ കോൺഗ്രസ്സുകാർക്ക് അവസരം ഇല്ലാത്ത കൊണ്ടാവണം യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ശ്രീദേവി സോമൻ എന്നയാൾ അവിടെ മാലയുമായി പോയത്. അയാൾ ഒരു അഡ്വക്കേറ്റാണെന്നും പറയുന്നുണ്ട്. ഒരു കാര്യത്തിലും പ്രത്യേകിച്ച് നിലപാട് ഒന്നുമില്ലാത്ത കോൺഗ്രസ്സ് എന്ന പ്രസ്ഥാനത്തിന് ഇതൊന്നും ഒരു വിഷയമേ ആയിരിക്കില്ല. കാരണം ശ്രീദേവ് എന്ന ഒരാളെ പുറത്തായാക്കിയാൽ അവരുടെ കൂട്ടത്തിൽ ഒരാൾ കൂടെ കുറയുകയാണ്. ആരും അങ്ങോട്ട് പോയി ആ പാർട്ടിയിൽ ചേരാൻ സാധ്യത ഇല്ലാത്തത് കൊണ്ട്, കൂടെയുള്ള ഇതുപോലത്തെ സംസ്കാരശൂന്യരെയും കോൺഗ്രസ്സ് ഒരുകാലത്തും കൈവിടില്ല എന്ന കാര്യം ഉറപ്പാണ്.