കുടിവെള്ളത്തെ ചൊല്ലിത്തര്‍ക്കം; കേന്ദ്ര മന്ത്രിയുടെ അനന്തരവന്മാര് തമ്മില്‍ വെടിവെയ്പ്പ്

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയുടെ അനന്തരവന്മാര് തമ്മില്‍ വെടിവെയ്പ്പ് ഉണ്ടായി. കുടിവെള്ളത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് വെടിവെയ്പ്പില്‍ കലാശിച്ചത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ ഗുരുതര പരിക്കോടെ ചികിത്സയിലാണ്. വിശ്വജിത്ത് യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. ജയ്ജിത്ത് യാദവിനാണ് പരിക്കേറ്റത്. മന്ത്രിയുടെ ഭാര്യാ സഹോദരന് രഘുനന്ദന് യാദവിന്റെ ജഗത്പൂരിലെ വസതിയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്.
വീട്ടുജോലിക്കാരന് ജയ് ജിത്തിന് വെള്ളം കൊടുക്കുന്നതിനിടെ കൈ വെള്ളത്തില്‍ മുക്കിയെന്ന വിഷയത്തില്‍ ആരംഭിച്ച തര്‍ക്കമാണ് വെടിവെയ്പ്പില്‍ കലാശിച്ചത് എന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ തന്നെ ഇരുവരും തമ്മിലുള്ള ബന്ധം മോശമായിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.