സഹസംവിധായികയെ പീഡിപ്പിച്ചെന്ന പരാതി; സംവിധായകനും സുഹൃത്തിനുമെതിരെ കേസ്
സഹസംവിധായികയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ടുപേർക്കെതിരെ കേസെടുത്തു. സംവിധായകനും സുഹൃത്തിനുമെതിരെയാണ് പൊലീസ് ബലാത്സംഗത്തിന് കേസെടുത്തത്.
മാവേലിക്കര സ്വദേശിനിയുടെ പരാതിയില്‍ മരട് പൊലീസിന്റേതാണ് നടപടി.
സംവിധായകൻ സുരേഷ് തിരുവല്ല, സുഹൃത്ത് വിജിത്ത് വിജയകുമാർ എന്നിവർക്കെതിരെയാണ് കേസ്. അവസരം വാഗ്ദാനം ചെയ്തും വിവാഹ വാഗ്ദാനം നല്‍കിയും പീഡിപ്പിച്ചെന്നാണ് പരാതി. വിജിത്ത് സിനിമാമേഖലയിലെ സെക്സ് റാക്കറ്റിന്റെ കണ്ണിയാണെന്നും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്. ഇന്നലെയാണ് യുവതിയുടെ പരാതിയില്‍ മരട് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
സുഹൃത്തായ വിജിത്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സുരേഷ് തിരുവല്ലയുടെ സിനിമയില്‍ അവസരം നല്‍കാമെന്ന് അറിയിച്ചു. തുടർന്ന് പോയി കണ്ടപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് പരാതിക്കാരി പറയുന്നു.