ഡോ. വന്ദനാദാസ് കൊലപാതകം; പ്രതി സന്ദീപിനെ സര്വീസില് നിന്ന് പുറത്താക്കി
Posted On August 5, 2023
0
359 Views

ഡോ. വന്ദന ദാസ് കൊലപാതകക്കേസ് പ്രതി സന്ദീപിനെ സര്വീസില് നിന്ന് പുറത്താക്കി. സംരക്ഷിത അധ്യാപകനായി കൊല്ലം ജില്ലയിലെ എയ്ഡഡ് സ്കൂള് ആയ യു.പി.എസ്. നെടുമ്പനയില് ജോലി ചെയ്യുകയായിരുന്നു സന്ദീപ്.
കൊലപാതകക്കേസില് പ്രതിയായതിനെ തുടര്ന്നുള്ള വകുപ്പു തല നടപടിയാണിത്. സന്ദീപിന്റെ പെരുമാറ്റം ഒരു മാതൃക അധ്യാപകന്റെ പെരുമാറ്റങ്ങള്ക്ക് വിരുദ്ധവും അധ്യാപക സമൂഹത്തിന് തന്നെ നാണക്കേടുണ്ടാക്കിയ സംഭവമാണെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതര് വിലയിരുത്തി.