ഗുജറാത്ത് തീരത്ത് 600 കോടിയുടെ ലഹരിമരുന്ന് പിടികൂടി; 14 പാക് പൗരന്മാര് അറസ്റ്റില്‍
ഗുജറാത്ത് തീരത്ത് വീണ്ടും വൻ ലഹരിമരുന്ന് വേട്ട. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട പാകിസ്താൻ ബോട്ടില്‍ നിന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് 86 കിലോ മയക്കുമരുന്ന് പിടികൂടി.
ഏകദേശം 600 കോടിയോളം വിലമതിക്കുന്ന ലഹരിമരുന്നാണ് പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. ബോട്ടിലുണ്ടായിരുന്ന 14 പാക് ജീവനക്കാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.രഹസ്യാന്വേഷണ വിഭാഗത്തിന്റെ അടിസ്ഥാനത്തില്‍ കോസ്റ്റ് ഗാർഡും തീവ്രവാദ വിരുദ്ധ സ്ക്വാഡും (എടിഎസ്), നാർക്കോട്ടിക് കണ്ട്രോള് ബ്യൂറോയും (എൻസിബി) ചേർന്നാണ് മയക്കുമരുന്ന് പിടികൂടിയത്.
സുരക്ഷാസേനയെ കണ്ടപ്പോള്‍ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ ബോട്ട് വളയുകയും പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെത്തുകയുമായിരുന്നു.