ദമ്പതികൾ അടക്കം നാല് പേരെ പിടികൂടി, കാറിൽ കടത്താൻ ശ്രമിച്ചത് 100 ഗ്രാം എംഡിഎംഎ
Posted On January 13, 2025
0
174 Views
കാസർകോട് മഞ്ചക്കല്ലിൽ വൻ മയക്കുമരുന്ന് വേട്ട. 100 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ അടക്കം നാല് പേരെ പൊലീസ് പിടികൂടി. കോട്ടക്കണ്ണി സ്വദേശി ഷാനവാസ് (42), ഭാര്യ ഷെരീഫ (40), മാസ്തിക്കുണ്ട് സ്വദേശി മുഹമ്മദ് സഹദ് (26), ചെമ്മനാട് സ്വദേശി ഷുഹൈബ എന്നിവരാണ് അറസ്റ്റിലായത്. കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നാണ് രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് പിടികൂടിയത്.













