ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്: അര്‍ഹിക്കുന്ന ഗൗരവത്തോടെ സമീപിക്കണം- ലിജോ ജോസ് പെല്ലിശ്ശേരി
ഹേമാ കമ്മിറ്റി മുൻപാകെ വന്നിട്ടുള്ള മൊഴികളും പരാതികളും അർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കേണ്ടതാണെന്ന് അടിയുറച്ചു വിശ്വസിക്കുന്നതായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി.
നിശബ്ദത ഇതിനു പരിഹാരമാകില്ലെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.
സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് തിങ്കളാഴ്ചയാണ് പുറത്തു വന്നത്. വേതനത്തില്‍ സ്ത്രീ, പുരുഷ വിവേചനമുണ്ടെന്നും പലവിധ ലൈംഗിക ചൂഷണത്തിന് സ്ത്രീകള്‍ ഇരയാകുന്നുണ്ടെന്നും വ്യക്തമാക്കിയ റിപ്പോർട്ടില്‍ അവ തടയാനുള്ള ശുപാർശകളുമുണ്ട്. റിപ്പോർട്ടിന്റെ 295 പേജില്‍ 233 പേജുകളും പുറത്തുവന്നു. 49–ാം പേജിലെ 96–ാം ഖണ്ഡികയും 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും 165 മുതല്‍ 196 വരെയുള്ള ഖണ്ഡികകളും അനുബന്ധവും ഒഴിവാക്കിയാണ് റിപ്പോർട്ട് പുറത്തുവിട്ടിട്ടുള്ളത്.