ഹൈറിച്ച് കമ്ബനി: റെയ്ഡ് വിവരമറിഞ്ഞ്പ്രതികള് രക്ഷപ്പെട്ടു
ഇ.ഡി. അതീവരഹസ്യമായി പ്ലാന്‍ ചെയ്ത റെയ്ഡ് വിവരം ചോര്‍ന്നു. ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി കമ്ബനി തട്ടിപ്പ് പ്രതികള്‍ രക്ഷപ്പെട്ടു.
കമ്ബനി ഉടമ പ്രതാപന്, സി.ഇ.ഒയും ഭാര്യയുമായ സീന, ഡ്രൈവര്‍ സരണ്‍ എന്നിവരാണ് രക്ഷപ്പെട്ടത്. അറസ്റ്റിനായി വീട്ടിലെത്തിയപ്പോള്‍ കറുത്ത മഹീന്ദ്ര ജീപ്പില്‍ പ്രതികള്‍ രക്ഷപ്പെട്ടെന്നാണ് ഇ.ഡി. ഉദ്യോഗസ്ഥര്‍ പറയുന്നത്. ഉദ്യോഗസ്ഥര്‍ക്കു മുന്നിലൂടെയാണ് രക്ഷപ്പെട്ടത്. പ്രതികളെ പിടികൂടാനായി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് സഹായം തേടി ഇ.ഡി. ഉദ്യോഗസ്ഥര്‍ കത്തുനല്‍കിയിട്ടുണ്ട്.
കമ്ബനി ഉടമകളുടെ വീടുകളിലും ഓഫീസുകളിലുമാണ് ഇ.ഡി. റെയ്ഡ് നടത്താന്‍ തീരുമാനിച്ചത്. ഓണ്‍ലൈന്‍ നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്ബനിയായ ഹൈറിച്ച് 100 കോടി രൂപയോളം ഹവാല വഴി വിദേശത്തേക്ക് കടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് റെയ്ഡ്. കണിമംഗലം വലിയാലുക്കലാണ് കമ്ബനിയുടെ ഹെഡ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് രീതിയില്‍ കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു.