കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ; മൂന്ന് ജീവനക്കാര്‍ക്ക് സസ്പെന്ഷന്
കട്ടപ്പനയിലെ നിക്ഷേപകന് സാബുവിന്റെ ആത്മഹത്യയില്‍ മൂന്ന് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. കട്ടപ്പന റൂറല്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേറ്റീവ് സൊസൈറ്റ് സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലാര്‍ക്ക് സുജാ മോള്, ജൂനിയര്‍ ക്ലാര്‍ക്ക് ബിനോയ് തോമസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഭരണസമിതി യോഗത്തിന്റെതാണ് തീരുമാനം.
സാബുവിന്റെ ആത്മഹത്യാക്കുറിപ്പില്‍ മൂവരുടെയും പേരുകള്‍ ഉണ്ടായിരുന്നു. ഇവര്‍ക്ക് എതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് സാബുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ മൂവര്‍ക്കുമെതിരെ പൊലീസ് ഇത്തരത്തില്‍ കേസ് എടുത്തിട്ടില്ല. അതിനിടെയാണ് ആരോപണ വിധേയരായവരെ സസ്പെന്‍ഡ് ചെയ്തുള്ള ഭരണസമിതിയുടെ നടപടി.