കുറുപ്പംപടിയിൽ സഹോദരിമാരെ പീഡിപ്പിച്ച കേസ്; വിവരം അമ്മയ്ക്ക് അറിയാമായിരുന്നെന്ന് പ്രതി

എറണാകുളം കുറുപ്പംപടിയിൽ അമ്മയുടെ സുഹൃത്ത് പ്രായപൂർത്തിയാവാത്ത പെൺമക്കളെ പീഡിപ്പിച്ച കേസിൽ അമ്മയെയും പ്രതി ചേർക്കാൻ പൊലീസ്. പീഡന വിവരം മൂന്ന് മാസമായി അമ്മയ്ക്ക് അറിയാമെന്ന പ്രതി ധനേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതി ചേർക്കുന്നത്. കുട്ടികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്, ഇതിൻ്റെ പകർപ്പ് ലഭ്യമായ ശേഷമാകും അമ്മയെ പ്രതി ചേർക്കുക
കഴിഞ്ഞ ദിവസമാണ് കുറുപ്പംപടിയിൽ രണ്ട് കുട്ടികളെ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ച വാർത്ത പുറത്തുവരുന്നത്. പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളെയാണ് പ്രതി പീഡിപ്പിച്ചത്.ധനേഷ് ലൈംഗിക വൈകൃതമുള്ളയാളാണെന്നാണ് റിപ്പോർട്ട്. കേസിൽ സിഡബ്ല്യുസി ഇടപെട്ടിട്ടുണ്ട്. പീഡനത്തിനിരയായ പെൺകുട്ടികളെ സിഡബ്ല്യുസി- അഭയ കേന്ദ്രത്തിലേക്ക് മാറ്റി പഠന സഹായമടക്കം ഉറപ്പാക്കും.