കെ.എസ്.ആര്.ടി.സി. ബസില് മദ്യക്കടത്ത്; ഡ്രൈവര്ക്ക് സസ്പെൻഷൻ
Posted On August 23, 2024
0
168 Views

കെ.എസ്.ആർ.ടി.സി.പൊൻകുന്നം ഡിപ്പോയിലെ മണക്കടവ് ഫാസ്റ്റ് പാസഞ്ചർ ബസില് വിദേശമദ്യം കടത്തിയതിന് ഡ്രൈവറെ സസ്പെൻഡ് ചെയ്തു.
ഡ്രൈവർ വി.ജി. രഘുനാഥനെയാണ് സസ്പെൻഡ് ചെയ്തത്. താത്കാലിക ഡ്രൈവർ കം കണ്ടക്ടർ ജീവനക്കാരനായ ഫൈസലിനെ പിരിച്ചുവിട്ടു. സംഭവംനടന്ന ദിവസം ഇയാള് കണ്ടക്ടറുടെ ചുമതലയിലായിരുന്നു.
ഓഗസ്റ്റ് 10-നാണ് കോർപ്പറേഷന്റെ വിജിലൻസ് സ്ക്വാഡ് കോഴിക്കോട് ബസ്സ്റ്റാൻഡില്വെച്ച് ബസിനുള്ളില് കണ്ടക്ടറുടെ സീറ്റിനടിയിലെ പെട്ടിയില്നിന്ന് 750 മില്ലിലിറ്റർ വീതമുള്ള അഞ്ചുകുപ്പി വിദേശമദ്യം കണ്ടെടുത്തത്. ഇവ എക്സൈസിന് കൈമാറി കേസെടുത്തു.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025