ചായക്കടയ്ക്ക് മുന്നില്‍ വലിയ ക്യൂ; ആളുകള്‍ മറ്റുകടകളില്‍ പോകില്ല, ഒടുവില്‍ കള്ളി വെളിച്ചത്തായി
Posted On October 5, 2024
0
361 Views
ചായക്കട കേന്ദ്രീകരിച്ച് മദ്യവില്‍പ്പന നടത്തിവന്നയാളെ സുല്‍ത്താൻബത്തേരി എക്സൈസ്റേഞ്ച് പാർട്ടി അറസ്റ്റ് ചെയ്തു.
ഇരുളം എല്ലക്കൊല്ലി സ്വദേശി ഓലിക്കയത്ത് വീട്ടില്‍ വിജയൻ (54) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് മദ്യം വാങ്ങി കുടിച്ച എല്ലക്കൊല്ലി പട്ടന്മാർ തൊടിയില്‍ പി ആർ സദാനന്ദനെ പൊതുസ്ഥലത്ത് മദ്യപിച്ചതിനും അറസ്റ്റ് ചെയ്തു. വില്‍പ്പനയ്ക്കായി സൂക്ഷിച്ചുവച്ച 3.300 ലിറ്റർ മദ്യവും പിടികൂടി.
ഇരുളം എല്ലക്കൊല്ലിയിലെ ചായക്കടയില്‍ നടത്തിയ പരിശോധനയിലാണ് മദ്യവുമായി പ്രതി പിടിയിലായത്.












