‘രാമേശ്വരം കഫേ’ സ്ഫോടനക്കേസിലെ പ്രധാന പ്രതി എൻഐഎയുടെ പിടിയില്‍
രാമേശ്വരം കഫേ സ്ഫോടനക്കേസിലെ പ്രധാന പ്രതിയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തതായി വൃത്തങ്ങള്‍ അറിയിച്ചു.
ശബീർ എന്നയാളെയാണ് കർണാടകയിലെ ബെല്ലാരി ജില്ലയില്‍ നിന്ന് പിടികൂടിയതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളെ ബെംഗളൂറിലേക്ക് കൊണ്ടുവരികയാണെന്നാണ് സൂചന. മാർച്ച് ഒന്നിനാണ് നഗരത്തിലെ പ്രസിദ്ധമായ രാമേശ്വരം കഫേയില്‍ സ്ഫോടനുണ്ടായത്. 10 പേർക്ക് പരിക്കേറ്റിരുന്നു.
ബെംഗളൂരു പൊലീസിൻ്റെ സെൻട്രല്‍ ക്രൈംബ്രാഞ്ചിൻ്റെ സഹകരണത്തോടെ എൻഐഎ ആണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. പ്രതിയെ കുറിച്ച് കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവർക്ക് എൻഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.