ദേവീവിഗ്രഹത്തിന് മുന്നിലെ തൂക്കുവിളക്ക് മോഷ്ടിച്ച പ്രതി മണിക്കൂറുകള്‍ക്കകം പിടിയില്‍
കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തിലെ ദേവീവിഗ്രഹത്തിന് മുന്നിലെ തൂക്കുവിളക്ക് മോഷ്ടിച്ചയാളെ മണിക്കൂറുകള്‍ക്കുള്ളില്‍ ചവറ പൊലീസ് പിടികൂടി. കരുനാഗപ്പള്ളി കല്ലേലി ഭാഗം മാളിയേക്കല്‍ ജങ്ഷനില്‍ പുലിത്തറ വടക്കതില്‍ അനില്‍കുമാർ ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം വെളുപ്പിന് രണ്ടു മണിയോടെയാണ് ക്ഷേത്രത്തില്‍ മോഷണം നടന്ന വിവരം പൊലീസിനെ ഭാരവാഹികള്‍ അറിയിച്ചത്. ക്ഷേത്രത്തിലെ സി.സി.ടി.വിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച പൊലീസ് ഡോഗ്സ്കോഡിന്റെ സഹായത്തോടെ ദ്രുതഗതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താൻ കഴിഞ്ഞത്.
മോഷണ സാധനങ്ങളുമായി കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡില്‍ കിടന്നുറങ്ങിയ പ്രതി അടുത്തുള്ള ആക്രിക്കടയില്‍ കൊണ്ടുപോയി വില്പന നടത്താൻ ശ്രമിക്കുന്നതിനു ഇടയിലാണ് പിടിയിലായത്.