പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ചു: കണ്ണൂരില് വ്യാജ സിദ്ധന് പിടിയില്
Posted On September 7, 2023
0
360 Views
പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച കേസില് വ്യാജ സിദ്ധന് പിടിയിലായി. കൂത്തുപറമ്പിലാണ് സംഭവം നടന്നത്. എലിപ്പറ്റച്ചിറ ജയേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പെണ്കുട്ടിയുടെ സ്വഭാവത്തില് മാറ്റം കണ്ടതിനെ തുടര്ന്ന് കുടുംബാംഗങ്ങള് കുട്ടിയെ കൗണ്സിലിംഗിന് വിധേയയാക്കിയിരുന്നു. തുടർന്ന് കുട്ടി പീഡനത്തിനിരയായ കാര്യം തുറന്ന് പറയുകയും സംഭവത്തില് ബന്ധുക്കള് പരാതി നല്കുകയുമായിരുന്നു. കേസില് അന്വേഷണം പുരോഗമിക്കുകയാണ്.












