ഷൊർണൂരിൽ അടച്ചിട്ട വീട്ടിൽ വൻ മോഷണം; 65 പവൻ സ്വർണ്ണം നഷ്ടമായി
Posted On November 29, 2024
0
13 Views
ഷൊർണൂരിൽ വൻ മോഷണം. ത്രാങ്ങാലിയിൽ മൂച്ചിക്കൽ ബാലകൃഷ്ണൻ്റെ വീട്ടിലാണ് മോഷണം നടന്നത്. 65 പവൻ സ്വർണ്ണവും ഒരു ലക്ഷം രൂപയും റാഡോ വാച്ചും മോഷണം പോയത് . അടച്ചിട്ട വീട്ടിലായിരുന്നു മോഷണം നടന്നത്.
ബാലകൃഷ്ണൻ ഇന്നലെ രാത്രി വീടുപൂട്ടി കവളപ്പാറയിലുള്ള മകളുടെ വീട്ടിൽ പോയ സമയത്താണ് മോഷണം നടന്നത്. ഒറ്റപ്പാലം പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയെന്ന് ഒറ്റപ്പാലം പൊലീസ് അറിയിച്ചു.