ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
Posted On August 1, 2023
0
272 Views

ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റിലായി. വള്ളിക്കാട് സ്വദേശി മണികണ്ഠനാണ് പാലക്കാട് നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്.
കുട്ടിയെ സ്കൂളിലേക്ക് ഓട്ടോയില്‍ കൊണ്ടുപോകുന്നതിനിടെയായിയുന്നു ഡ്രൈവറുടെ പീഡനശ്രമം. കുട്ടി ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഒത്തുകൂടി, വാഹനം തടഞ്ഞുനിര്‍ത്തുകയും വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് മണികണ്ഠനെ കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ക്കെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു.