ഗര്‍ഭിണിയായ യുവതിക്ക് നേരെ ട്രെയിനില്‍ ലൈംഗികാതിക്രമം; നിലവിളിച്ചപ്പോള്‍ പുറത്തേക്ക് തള്ളിയിട്ടു
ലൈംഗികാതിക്രമം ചെറുക്കൻ ശ്രമിച്ച ഗര്‍ഭിണിയെ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നു തള്ളി താഴെയിട്ടു. തമിഴ്നാട്ടിലെ ജോലാര്‍പേട്ടയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. നാലുമാസം ഗര്‍ഭിണിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലേക്ക് പോകുകയായിരുന്നു യുവതി. ട്രെയിനിലെ ശുചിമുറിയിലേക്ക് പോകുമ്പോള്‍ അക്രമികള്‍ യുവതിയെ ബലമായി പിടിച്ച് നിര്‍ത്തുകയായിരുന്നു.
ഇതേത്തുടര്‍ന്ന് നിലവിളിച്ച യുവതിയെ കെ വി കുപ്പത്തിന് സമീപം വെച്ച് അക്രമികള്‍ ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിടുകയായിരുന്നു. കൈകാലുകള്‍ ഒടിയുകയും തലയ്ക്ക് സാരമായ പരിക്കുമേറ്റ യുവതി നിലവിൽ വെല്ലൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ ജോലാര്‍പേട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.