രഞ്ജിത് ശ്രീനിവാസന് കേസ്: ശിക്ഷവിധിച്ച ജഡ്ജിയെ ഭീഷണിപ്പെടുത്തിയ രണ്ട് പേര് അറസ്റ്റില്‍
Posted On February 1, 2024
0
253 Views
രഞ്ജിത് ശ്രീനിവാസന് വധക്കേസില്‍ ശിക്ഷ വിധിച്ച ജഡ്ജിയെ ഭീഷണിപ്പെടുത്തുകയും സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ചെയ്ത രണ്ട് പേര് അറസ്റ്റില്‍. ആലപ്പുഴ മണ്ണഞ്ചേരി, തിരുവനന്തപുരം പോത്തന്‍കോട് സ്വദേശികളാണ് അറസ്റ്റിലായത്.
മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി.ജി ശ്രീദേവിയ്ക്കെതിരെയാണ് ആണ് ഇവര്‍ ഭീഷണി മുഴക്കിയത്. ഇതേതുടര്‍ന്ന് ജഡ്ജിക്ക് പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ക്വാര്‍ട്ടേഴ്സില്‍ ഉള്‍പ്പെടെ ജഡ്ജിക്ക് എസ് ഐ അടക്കം അഞ്ച് പോലീസുകാരുടെ കാവലാണുള്ളത്.












