സ്ഥിരമായി വീഡിയോ കോള്‍ ; ഭാര്യയുടെ കൈവെട്ടിയ ഭര്‍ത്താവ് കസ്റ്റഡിയില്‍
ഭാര്യയുടെ കൈവെട്ടിയ ഭര്‍ത്താവ് കസ്റ്റഡിയില്‍. വെല്ലൂര്‍ ജില്ലയിലെ ഗുഡിയാത്തത്തിലാണ് സംഭവം. നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാള്‍ ഉപയോഗിച്ച് വെട്ടിയത്.
സംഭവത്തിനുശേഷം ഗുഡിയാത്തം പൊലീസ് സ്റ്റേഷനിലെത്തി ശേഖര്‍ കീഴടങ്ങി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഇയാളുമായാണ് സ്ഥിരമായി വീഡിയോകോളില്‍ സംസാരിച്ചിരുന്നതെന്നും ശേഖര്‍ സംശയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ജോലി കഴിഞ്ഞു ശേഖര്‍ വീട്ടിലെത്തിയപ്പോള്‍ രേവതി സുഹൃത്തുമായി വീഡിയോ കോളില്‍ സംസാരിക്കുകയായിരുന്നു. ഇതോടെ ഇരുവര്‍ക്കും ഇടയില്‍ വാക്കേറ്റം ഉണ്ടായി. പിന്നാലെയാണ് രേവതിയുടെ ഇടത്തു കൈ ശേഖര്‍ വെട്ടിയത്. ശബ്ദം കേട്ട് സമീപവാസികള്‍ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു രേവതി. ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയും രേവതിയെ വെല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. രേവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.
രേവതി സുഹൃത്തുക്കളുമായി വീഡിയോ കോളിലും സോഷ്യല്‍ മീഡിയയിലും സജീവമായതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ ഇടയ്ക്കിടെ വഴുണ്ടാകാറുണ്ടായിരുന്നു എന്ന് അയല്‍വാസികള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.