കഞ്ചിക്കോട് 4 കോടി രൂപ തട്ടിയ സംഭവം; അന്വേഷണം ബാംഗ്ലൂരിലേക്ക്
പാലക്കാട് വ്യാപാരികളെ തടഞ്ഞുനിര്‍ത്തി നാലരക്കോടി രൂപ കവർന്ന കേസില്‍ അന്വേഷണം ബ്ലാംഗ്ലൂരിലേക്ക്. കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അന്വേഷണം ബാംഗ്ലൂരിലേക്ക് വ്യാപിക്കുന്നത്.
സംഭവത്തില്‍ സമാന കുറ്റകൃത്യങ്ങളില്‍ പ്രതികളായ ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ബാംഗ്ലൂരിലേക്ക് വ്യാപിപിക്കുന്നത്.
പണം കടത്തിക്കൊണ്ടുപോകാനുപയോഗിച്ച വാഹനങ്ങളെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് കഞ്ചിക്കോട് ദേശീയപാതയില്‍ കാര്‍ തടഞ്ഞ് നിര്‍ത്തി നാലര കോടി കവര്‍ന്നെടുത്ത്. കഞ്ചിക്കോട്ട് വെച്ച് സിനിമാ സ്റ്റൈലില്‍ കാറിന് കുറുകെ ടിപ്പര്‍ നിര്‍ത്തിയിട്ട് തടഞ്ഞാണ് ഒരു സംഘം കവര്‍ച്ച നടത്തിയത്. ടിപ്പറിനൊപ്പം രണ്ട് കാറുകളിലെത്തിയ 15 അംഗ സംഘമാണ് കാറിലുണ്ടായിരുന്നവരെ ആക്രമിച്ച് പണം തട്ടിയെടുത്തതെന്നാണ് പരാതിയിലുള്ളത്.