ലൈംഗിക അതിക്രമ കേസ്: ജയസൂര്യ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും
Posted On October 15, 2024
0
343 Views

ലൈംഗിക അതിക്രമ കേസില്‍ നടന് ജയസൂര്യ ഇന്ന് പൊലിസ് സ്റ്റേഷനില്‍ ഹാജരായേക്കും. ആലുവ സ്വദേശിനിയായ നടി നല്കിയ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലിസ് കേസെടുത്തത്.
കേസില്‍ ജയസൂര്യക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യാന്‍ ഹാജരായി അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നാണ് കോടതി നിര്‍ദേശം.
ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത ‘ദേ ഇങ്ങോട്ടു നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. 2008ലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പരാതി.