എച്ച് ഐ വി ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അഭയകേന്ദ്രത്തിലെ ജീവനക്കാരൻ പിടിയിൽ

പെൺശരീരം കണ്ടാൽ അത് കുട്ടിയാണോ എന്ന് പോലും ചിന്തിക്കാൻ വയ്യാത്ത വണ്ണം നമ്മുടെ സമൂഹം മാറിപ്പോകാൻ ആരാണ് ഉത്തരവാദി ….പത്തു വർത്തയെടുത്താൽ അതിൽ നാലെണ്ണം പോക്സോ കേസുകൾ ആവുന്നു എന്ന സ്ഥിതിയാണ്,,, അതുപോലൊരു വാർത്തയാണ് ഇതും പറയുമ്പോൾ തന്നെ സങ്കടം വന്നു പോകുന്ന ഒരു സംഭവം
അഭയകേന്ദ്രത്തിലെ അന്തേവാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയില്‍ ജീവനക്കാരൻ അറസ്റ്റില്‍.
മഹാരാഷ്ട്രയിലെ ലാത്തൂരിലാണ് സംഭവം. ലാത്തൂരിലുള്ള അഭയകേന്ദ്രത്തിലാണ് പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. എച്ച്ഐവി ബാധിച്ച പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നാണ് കേസ്. അമിത് അങ്കുഷ് വാഗ്മേരെ എന്ന ജീവനക്കാരനെയാണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ഇയാളെ ലാത്തൂർ നഗരത്തിലെ സെഷൻസ് കോടതി ഞായറാഴ്ച ഒരുദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അതേസമയം നിരാലംബരായ പെണ്‍കുട്ടിയെ താമസിപ്പിക്കുന്ന ലാത്തൂരിലെ അഭയകേന്ദ്രത്തെ കുറിച്ച് മുമ്ബും നിരവധി പരാതികള്‍ ഉയർന്നിരുന്നു. അഭയകേന്ദ്രത്തില്‍ രണ്ടു വർഷത്തിലേറെയായി പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും ഗർഭം അലസിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് പെണ്‍കുട്ടി പരാതിയില്‍ ആരോപിക്കുന്നുണ്ട്. 2023 ജൂലായ് 13-നും ഈ വർഷം ജൂലായ് 23-നും ഇടയിലാണ് സംഭവമെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. അഭയകേന്ദ്രത്തിലെ ഒരു ജീവനക്കാരൻ പരാതിക്കാരിയെ നാലുതവണ ബലാത്സംഗം ചെയ്തു. സംഭവം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി. ചിത്രങ്ങള്‍ മൊബൈലില്‍ എടുത്ത് പ്രചരിപ്പിക്കുമെന്നും ഭീഷണി ഉയർത്തി.
എച്ച് ഐവി ബാധിത ആയതിനാല്‍ ഇതിനിടെ രോഗം മൂർച്ഛിച്ചു. തുടർന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി നാലുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. അഭയകേന്ദ്രത്തിന്റെ സ്ഥാപകൻ ഉള്‍പ്പെടെ അഞ്ചുപേരെ പോലീസ് നേരത്തേ അറസ്റ്റു ചെയ്തിരുന്നു. അഭയകേന്ദ്രം സ്ഥാപകൻ, സൂപ്രണ്ട്, ജീവനക്കാർ എന്നിവരെ റിമാൻഡ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുകയാണ്. പ്രതികളെ അടുത്ത ദിവസങ്ങളില്‍ വിശദമായി ചോദ്യം ചെയ്യും.