സിഖ് വിഘടനവാദി നിജ്ജാറിന്റെ കൊലപാതകം ;നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന വാർത്ത തള്ളി കനേഡിയൻ സർക്കാർ
സിഖ് വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിനെ വധിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയില്ലാരുന്നു വെന്ന് കാനഡ സര്‍ക്കാര്‍.നിജ്ജാറിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനത്തിയതെന്ന് ആരോപിച്ച് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കനേഡിയന്‍ പത്രം ദി ഗ്ലോബ് ആന്‍ഡ് മെയിലില്‍ വന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വിശദീകരണം .
ഖാലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതുള്‍പ്പെടെ കാനഡയിലെ ഏതെങ്കിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ അദ്ദേഹത്തിന്റെ ഉന്നത ഉദ്യോഗസ്ഥരെയോ ബന്ധിപ്പിക്കുന്നതിന് തെളിവുകളില്ലെന്ന് കനേഡിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് നിജ്ജാറിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയതെന്ന് ആരോപിച്ച് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കനേഡിയന്‍ പത്രം ദി ഗ്ലോബ് ആന്‍ഡ് മെയിലില്‍ വന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വിശദീകരണം . പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി മോദി, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരെ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
കാനഡയ്ക്കുള്ളിലെ ഗുരുതരമായ ക്രിമിനല്‍ പ്രവര്‍ത്തനവുമായി പ്രധാനമന്ത്രി മോദിയെയോ മന്ത്രി ജയശങ്കറിനെയോ സുരക്ഷാ ഉപദേഷ്ടാവ് ഡോവലിനെയോ ബന്ധിപ്പിക്കുന്നതായി കാനഡ സര്‍ക്കാര്‍ പ്രസ്താവിച്ചിട്ടില്ല, തെളിവുകള്‍ സംബന്ധിച്ച് അറിവില്ലെന്നും മാധ്യമ റിപ്പോര്‍ട്ട് വെറും ഊഹാപോഹം മാത്രമാണെന്നും കാനഡ സര്‍ക്കാര്‍ റിപ്പോർട്ട് തള്ളികൊണ്ട് പ്രസ്താവനയില്‍ വ്യക്തമാക്കി.
ദി ഗ്ലോബ് ആന്‍ഡ് മെയിലില്‍ പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ട് ‘അപവാദ പ്രചാരണം’ആണെന്ന് ഇന്ത്യ വ്യക്തമാക്കിയതിനു പിന്നാലെയാണ് കാനഡ സര്‍ക്കാരിന്റെ വിശദീകരണം.നിജ്ജറുടെ കൊലപാതകം പോലെയുള്ള വിഷയങ്ങളില്‍ ഇടപെടുകയെന്നത് ഇന്ത്യയുടെ നയമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കാനഡയെ അറിയിച്ചിരുന്നു . പേര് വെളിപ്പെടുത്താത്ത ഒരു കനേഡിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന അവകാശവാദങ്ങളെ ‘പരിഹാസ്യമായ പ്രസ്താവനകള്‍’ എന്ന് ലേബല്‍ ചെയ്യുകയും അത് പൂര്‍ണമായും തിരസ്കരിക്കേണ്ടതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞിരുന്നു. സാധാരണയായി മാധ്യമ റിപ്പോര്‍ട്ടുകളെക്കുറിച്ച് അഭിപ്രായം പറയേണ്ട ആവശ്യമില്ല . എന്നിരുന്നാലും, ഒരു കനേഡിയന്‍ സര്‍ക്കാര്‍ സ്രോതസ്സ് ഒരു പത്രത്തോട് നടത്തിയ അത്തരം പരിഹാസ്യമായ പ്രസ്താവനകള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം’ രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ഇത്തരം അപവാദ പ്രചാരണങ്ങള്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളാക്കുകയേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു .
സറേയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്ന ഹര്‍ദീപ് സിങ് നിജ്ജാര്‍ 2023 ജൂണ്‍ 18നായിരുന്നു കൊല്ലപ്പെട്ടത്. അജ്ഞാതരായ രണ്ടുപേരാണ് നിജ്ജാറിനെതിരെ വെടിയുതിര്‍ത്തത്. കനേഡിയന്‍ അധികൃതര്‍ കൊലപാതകത്തിന് നാല് ഇന്ത്യന്‍ പൗരന്മാരെ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തു. എന്നാല്‍ നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന ആരോപണത്തെ പിന്തുണയ്ക്കുന്ന ഒരു തെളിവും നല്കാന് കാനഡയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല.
.1996-ല്‍ വ്യാജപാസ്പോര്‍ട്ടുമായി കാനഡയിലേക്ക് കടന്ന നിജ്ജര്‍, ആ രാജ്യത്തെ പൗരത്വം നേടുകയായിരുന്നു. അവിടെ ട്രക്ക് ഡ്രൈവറായി ജോലിചെയ്യുന്നതിനിടെ ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഉപയോഗിക്കുന്നതിന് പ്രായോഗിക പരിശീലനം നേടുന്നതിനായി പാകിസ്താനിലേക്ക് യാത്ര നടത്തിയിരുന്നു. കൂടാതെ, ഇന്ത്യയില്‍ നിരവധി കൊലപാതകങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും നിജ്ജര്‍ നിര്‍ദേശം നല്‍കിയിരുന്നതായും കേസ് ഫയലിലുണ്ട്. 2018ല്‍ അമരീന്ദര്‍ സിങ് പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് കാനഡയ്ക്ക് കൈമാറിയ പിടികിട്ടാപുള്ളികളുടെ ലിസ്റ്റില്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ പേരുമുണ്ടായിരുന്നു. പഞ്ചാബ് പോലീസ് അന്വേഷിക്കുന്ന വിവിധ കേസുകളിലും നിജ്ജാര്‍ പ്രതിയാണ്. രാജ്യദ്രോഹകേസുകളുടെ അടിസ്ഥാനത്തില്‍ നജ്ജാറിന്റെ പേരിലുള്ള ജലന്ധറിലെ ഭൂമിയും സ്വത്ത് വകകളും പോലീസ് കണ്ടുകെട്ടിയിരുന്നു.കൊലപാതകത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് വര്‍മയ്ക്കും മറ്റ് നയതന്ത്രജ്ഞര്‍ക്കും പങ്കുണ്ടെന്ന് കാനഡ ആരോപിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം ഇന്ത്യ-കാനഡ ബന്ധം വഷളായിരുന്നു.തുടർന്നാണ് റിപ്പോര്‍ട്ട് തള്ളി കാനഡ സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.