പ്രതി അഫാനെ തിരിച്ചറിഞ്ഞ് ചുറ്റിക വാങ്ങിയ കടയുടെ ഉടമ; പിതൃമാതാവിനെ കൊന്ന കേസിലെ തെളിവെടുപ്പ് പൂർത്തിയായി

വെഞ്ഞറാമൂട് കൂട്ടക്കൊല കേസ് പ്രതി അഫാനെ ചുറ്റിക വാങ്ങിയ കടയുടെ ഉടമയും സ്ഥാപനത്തിലെ സെയിൽസ് ഗേളും തിരിച്ചറിഞ്ഞു. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരും അഫാനെ തിരിച്ചറിഞ്ഞു. ഇതോടെ പിതൃമാതാവിനെ കൊന്ന കേസിലെ അഫാന്റെ തെളിവെടുപ്പ് പൂർത്തിയായി. വൈകീട്ടോടെ അഫാനെ കോടതിയിൽ ഹാജരാക്കും.
വെള്ളിയാഴ്ചയാണ് അഫാനുമായുള്ള തെളിവെടുപ്പ് പൊലീസ് ആരംഭിച്ചത്. കനത്ത സുരക്ഷയില്‍ ആദ്യം സല്‍മാ ബീവിയുടെ വീട്ടിലെത്തിച്ചു. മിനുട്ടുകള്‍ മാത്രമായിരുന്നു തെളിവെടുപ്പ് നീണ്ടത്. മൃതദേഹങ്ങള്‍ സംസ്കരിച്ച താഴെ പാങ്ങോട് ജുമ മസ്ജിദിനരികിലാണ് സല്‍മാ ബീവിയുടെ വീട്. പള്ളിയിലുണ്ടായിരുന്നവരും നാട്ടുകാരും അഫാനെക്കാണാന്‍ തടിച്ചു കൂടിയിരുന്നു. എന്നാൽ പ്രതിഷേധമില്ലാതെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങാന്‍ പൊലീസിന് സാധിച്ചു.