കടിഞ്ഞാണില്ലാത്ത റാഗിങ്; പതിനെട്ടുകാരനായ എംബിബിഎസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ഗുജറാത്തിൽ റാഗിങ്ങിനിരയായ എംബിബിഎസ് വിദ്യാർത്ഥി മരിച്ചു. 18 കാരനായ അനിൽ മെതാനിയയാണ് കുഴഞ്ഞുവീണ് മരിച്ചത്. ധാർപൂർ പാടാനിലെ ജിഎംഇആർഎസ് മെഡിക്കൽ കോളേജിലെ ഒന്നാംവർഷ വിദ്യാർത്ഥിയായിരുന്നു അനിൽ മെതാനി. ഹോസ്റ്റലിലെ മൂന്നാം വർഷ വിദ്യാർത്ഥികൾ അനിലിനെ ഉൾപ്പെടെയുള്ള മറ്റ് വിദ്യാർത്ഥികളെ മൂന്ന് മണിക്കൂർ തുടർച്ചയായി നിർത്തിയെന്നാണ് ആരോപണം.
തുടർന്ന് കുഴഞ്ഞുവീഴുകയും അബോധാവസ്ഥയിലാവുകയും ചെയ്ത അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. മൂന്ന് മണിക്കൂർ തുടർച്ചയായി നിർത്തിച്ചെന്ന് ആശുപത്രിയിൽ വെച്ച് അനിൽ പൊലീസിൽ മൊഴി നൽകിയിരുന്നു. വൈകാതെ വിദ്യാർത്ഥി മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്കായി നാട്ടി . ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിലാണ് അനിലിൻറെ കുടുംബം താമസിക്കുന്നത്.
അനിൽ കുഴഞ്ഞുവീണു എന്നും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പറഞ്ഞു കോളേജിൽ നിന്ന് ഒരു കോൾ വന്നുവെന്ന് കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. കുടുംബം ആശുപത്രിയിൽ എത്തിയപ്പോൾ, മൂന്നാം വർഷ വിദ്യാർത്ഥികൾ അവനെ റാഗ് ചെയ്തതായി അറിഞ്ഞു . തങ്ങൾക്ക് നീതി വേണം സത്യം പുറത്തു കൊണ്ട് വരണമെന്നും കുറ്റക്കാരായ വിദ്യാർത്ഥികൾ ശിഷിക്കപ്പെടണമെന്നും കുട്ടിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു .
വിദ്യാർത്ഥിയുടെ പിതാവിൻ്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ കെ കെ പാണ്ഡ്യ പറഞ്ഞു. പോസ്റ്റ്മോർട്ടം നടത്തി സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഫ്ഐആറിൽ സീനിയർ വിദ്യാർത്ഥികളുടെ പേരുണ്ടെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.