മോദിയുടെ ജന്മദിനത്തില് കോലം കത്തിച്ച് കർഷകർ നടത്തിയ പ്രതിഷേധം; ഗുജറാത്തിൽ 21 പേർക്കെതിരെ കേസ്
നരേന്ദ്രമോദിയുടെ ജന്മദിനമായ സെപ്റ്റംബര്‍ പതിനേഴിന് പ്രതിഷേധം സംഘടിപ്പിച്ച 21 കർഷകർക്കെതിരെ ഗുജറാത്ത് പൊലീസ് കേസെടുത്തു. ഗുജറാത്തിലെ മോര്‍ബി ജില്ലയിലെ ജെറ്റ്പാറില്‍ അദാനി എനര്‍ജി സൊല്യൂഷന്‍സ് ലിമിറ്റഡിന്റെ ഹൈടെന്‍ഷന്‍ വൈദ്യുതി ട്രാന്സ്മിഷന് ലൈനുകള്‍ സ്ഥാപിക്കുന്നതിനെതിരെ കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു മോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ […]







