വണ്ടിപ്പെരിയാര്‍ ആക്രമണം; അര്‍ജുന്റെ ബന്ധു പാല്‍രാജ് റിമാൻഡില്‍
വണ്ടിപ്പെരിയാര്‍ പോക്സോ പീഡനക്കേസ് ഇരയുടെ കുടുംബത്തെ ആക്രമിച്ച കേസില്‍ പ്രതി റിമാൻഡില്‍. പോക്സോ കേസില്‍ പ്രതിയായിരുന്ന അര്‍ജുന്റെ ബന്ധു കൂടിയായ പാല്‍രാജിനെ പീരുമേട് കോടതി പതിനാല് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.
വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് പാല്‍രാജിനെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്. പ്രതി മനഃപൂര്‍വം പ്രകോപനം സൃഷ്ടിക്കുകയായിരുന്നു എന്നാണ് എഫ്ഐആറിലുള്ളത്.
ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെവിട്ട അര്‍ജുന്റെ പിതൃസഹോദരൻ ഇരയുടെ അച്ഛനെയും മുത്തച്ഛനെയും ഇന്നലെ രാവിലെയാണ് കുത്തിപരിക്കേല്‍പ്പിച്ചത്. ഇരയുടെ അച്ഛനും മുത്തച്ഛനും ബൈക്കില്‍ ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാൻ പോവുകയായിരുന്നു. ഈ സമയം പാല്‍രാജ് ഇവരെ അശ്ലീല ആംഗ്യം കാണിച്ചു. ഇരുവരും ഇത് ചോദ്യം ചെയ്തത് വാക്കുതര്‍ക്കമായി. ഇത് കൈയാങ്കളിയിലേക്ക് കടക്കുകയും പാല്‍രാജ് കൈയില്‍ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു.