കൂട്ടക്കൊലപാതകം; അഫാന് രാസലഹരി ഉപയോഗിച്ചിട്ടില്ലെന്ന് പരിശോധാന ഫലം

വെഞ്ഞാറമൂട് കൂട്ടക്കൊല പ്രതി അഫാന് രാസലഹരി ഉപയോഗിച്ചിട്ടില്ലെന്ന് രക്തപരിശോധന ഫലം. ഇന്നാണ് അഫാന്റെ രക്തപരിശോധനാ ഫലം പുറത്തുവന്നത്. പിതൃമാതാവ് സല്മാ ബീവിയെ കൊലപ്പെടുത്തിയ കേസില് അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. പാങ്ങാട് പൊലീസ് മെഡിക്കല് കോളേജില് എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അഫാന് രാസലഹരി ഉപയോഗിച്ചാണോ ക്രൂരമായ കൊലപാതകങ്ങള് നടത്തിയതെന്ന സംശയത്തിലായിരുന്നു പൊലീസ്. രക്തപരിശോധനാ ഫലം പുറത്തുവന്നതോടെ, കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയാണ് കൊലപാത പരമ്പരയ്ക്ക് കാരണം എന്ന നിഗമനത്തിലേക്ക് തന്നെയാണ് എത്തുന്നത്.
അഫാന്റേയും ആശുപത്രിയില് ചികിത്സയില് തുടരുന്ന ഷെമിയുടേയും മൊഴിയാകും നിര്ണായകമാകുക. അഫാന്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും.