ഇവനെയൊക്കെ എന്താണ് ചെയ്യേണ്ടത് ,12 വയസുള്ള കൂട്ടുകാരിയേയും വീട്ടിലേക്ക് കൊണ്ടുവരാൻ ഭീഷണി

എറണാകുളം കുറുപ്പംപടിയില്‍ പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാരെ പീഡനത്തിനിരയാക്കിയ സംഭവത്തിലാണ് മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് . അച്ഛന് വയ്യാതായപ്പോള്‍ സഹായിയുടെ വേഷത്തില്‍ വീട്ടില്‍ കയറിക്കൂടിയ ടാക്സി ഡ്രൈവർ ധനേഷാണ് 2023 ജൂണ്‍ മുതല്‍ കഴിഞ്ഞ ഫെബ്രുവരി വരെ കുട്ടികളെ നിരന്തര പീഡനത്തിനിരയാക്കിയത്.
അയ്യമ്പുഴ സ്വദേശിയായ ധനേഷ് ടാക്സി ഡ്രൈവറാണ്. അച്ഛൻ രോഗിയായിരുന്ന കാലത്ത് ആശുപത്രിയില്‍ പോകാനും മറ്റ് അടിയന്തര യാത്രകള്‍ക്കും കുടുംബം വിളിച്ചിരുന്നത് ധനേഷിന്റെ ടാക്സിയായിരുന്നു.പെണ്‍കുട്ടികളുടെ അച്ഛൻ മരിച്ചതോടെയാണ് ധനേഷ് ഈ കുടുംബവുമായി അടുക്കുന്നത്. ഈ സമയത്ത് പെണ്‍കുട്ടികളുടെ അമ്മയുമായിട്ടുണ്ടായിരുന്ന പരിചയം സൗഹൃദമായി വളർത്തി. കുട്ടികളുടെ അച്ഛൻ മരിച്ചതിന് ശേഷം അടുപ്പം കൂടുതല്‍ ആഴത്തിലുള്ളതായി.
മൂന്നുവർഷം മുൻപ് കുട്ടികളുടെ അച്ഛൻ അസുഖബാധിതനായപ്പോള്‍ ടാക്സി ഡ്രൈവറായിരുന്ന ധനേഷിന്റെ വാഹനത്തിലായിരുന്നു ചികിത്സയ്ക്കായി കൊണ്ടുപോയിരുന്നത്. അങ്ങനെ കുടുംബവുമായി കൂടുതല്‍ അടുത്ത പ്രതി, രണ്ടുവർഷം മുമ്ബ് അച്ഛന്റെ മരണശേഷമാണ് തനിസ്വരൂപം പുറത്തെടുത്തത്.
മരണശേഷം ഇവര്‍ താമസിക്കുന്ന വാടക വീട്ടിലേക്ക് എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും ഇയാള്‍ എത്തും. രണ്ടാനച്ഛന് എന്ന രീതിയിലായിരുന്നു കുട്ടികളോട് ധനേഷിന്റെ പെരുമാറ്റം. ഇതിന്റെ മറവില്‍ കുട്ടികളെ രണ്ടുപേരെയും ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഒട്ടുമിക്ക ദിവസവും കുട്ടികളുടെ വീട്ടിലായിരുന്നു ധനേഷ്, രണ്ടാനച്ഛനെ പോലെ ഇടപഴകുകയും മൂത്ത കുട്ടിയുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ച ശേഷം കൂട്ടുകാരികളുടെ ചിത്രങ്ങള്‍ കാണുകയും ഇവരെ പരിചയപ്പെടുത്തി തരണമെന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരണമെന്നും മൂത്തമകളോട് ആവശ്യപ്പെടുകയായിരുന്നു.
പന്ത്രണ്ടുവയസുള്ള മൂത്തമകളോടാണ് പ്രതി ആവശ്യമുന്നയിച്ചത്. അച്ഛൻ നിന്നെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ടെന്ന് കാണിച്ച് മൂത്തമകള്‍ കൂട്ടുകാരിക്ക് കത്തെഴുതി. ഭീഷണിക്ക് വഴങ്ങേണ്ടിവന്ന കുട്ടികള്‍ വീട്ടിലേക്ക് വരണമെന്ന് പറഞ്ഞ് സഹപാഠിക്ക് നല്കിയ കത്ത് അധ്യാപികക്ക് ലഭിച്ചതോടെയാണ് പീഡന വിവരം പുറംലോകം അറിഞ്ഞത്. ഇത് അദ്ധ്യാപികയുടെ കൈവശമെത്തിയപ്പോഴാണ് ധനേഷിനെക്കുറിച്ച് സംശയം രൂപപ്പെട്ടത്. അദ്ധ്യാപിക വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു.
സംഭവത്തില്‍ അയ്യമ്ബുഴ സ്വദേശി ധനേഷിനെ വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടുകാരികളെ പരിചയപ്പെടുത്തി നല്‍കണമെന്ന് ഇയാള്‍ പെണ്‍കുട്ടികളോട് നിരന്തരം ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു.സംഭവത്തില്‍ കുട്ടികളുടെ അമ്മയുടെ പങ്ക് അന്വേഷിച്ചു വരികയാണ്. മക്കളെ പീഡിപ്പിക്കുന്ന വിവരം യുവതിയോട് താൻ പറഞ്ഞിരുന്നതായി പ്രതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇത് പൊലീസ് പൂർണ വിശ്വാസത്തില്‍ എടുത്തിട്ടില്ല. പോക്സോ നിയമപ്രകാരം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.