ജനനേന്ദ്രിയം മുറിക്കാനും, കണ്ണ് കുത്തിപ്പൊട്ടിക്കാനും ഒരു പാസ്റ്റർ കൂട്ട് നിൽക്കുമോ?? സുദർശൻ എന്ന കൊടും ക്രിമിനലിനെ ആക്രമിച്ചതിന് പിന്നിൽ തീർച്ചയായും കാരണമുണ്ടാകും
യുവാവിന്റെ ജനനേന്ദ്രിയം മുറിക്കുകയും, ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തുകയും ചെയ്ത ശേഷം, നഗ്നനാക്കി റോഡിൽ തള്ളിയ സംഭവത്തിൽ പിടിയിലായത് ഒരു പാസ്റ്റർ അടക്കം മൂന്നുപേരാണ്. വരാപ്പുഴ കൂനമ്മാവിലെ അഗതി മന്ദിരത്തിന്റെ നടത്തിപ്പുകാരായ 65 വയസുള്ള പാസ്റ്റർ ഫ്രാൻസിസ്, ആരോമൽ, നിതിൻ എന്നിവരാണ് പിടിയിലായത്.
ഈ മാസം 21ന് രാവിലെ കൊടുങ്ങല്ലൂർ പണിക്കേഴ്സ് ഹാളിനു സമീപം റോഡിലാണ് അതിക്രൂരമായി മർദനമേറ്റ നിലയിൽ ആലപ്പുഴ അരൂർ സ്വദേശി സുദർശനനെ കണ്ടെത്തിയത്. ജനനേന്ദ്രിയം മുറിച്ച് ഒരു കണ്ണ് കുത്തിപ്പൊട്ടിച്ച് കാഴ്ച നഷ്ടപ്പെടുത്തിയിരുന്നു. ശരീരത്തിലാകെ കത്തികൊണ്ട് വരഞ്ഞ നിലയിലായിരുന്നു.
തുടർന്ന് പൊലീസ് ഇയാളെ ആശുപത്രിയിലാക്കി. ആലപ്പുഴയിലെ ഇയാളുടെ ബന്ധുക്കളെ കണ്ടെത്തുകയും ചെയ്തു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ് സുദർശനൻ.
കൊടുങ്ങല്ലൂരിൽവെച്ചാണ് പാസ്റ്റർ അടക്കം മൂന്നുപേരും ഇന്നലെ അറസ്റ്റിലായത്. കൂനമ്മാവ് ഇവാഞ്ചലോ കേന്ദ്രത്തിന്റെ ഉടമസ്ഥരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. അഗതി മന്ദിരത്തിന്റെ വാഹനം സുദർശനെ റോഡരികിൽ തള്ളി പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
വഴിയാത്രക്കാരെ ശല്യപ്പെടുത്തിയതിന് നേരത്തെ സുദർശനനെ കൊച്ചി സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് പിന്നീട് അഗതിമന്ദിരത്തിലാക്കുകയും ചെയ്തിരുന്നു.
എന്നാൽ അഗതിമന്ദിരത്തിൽവെച്ച് ഇയാളും മറ്റു അന്തേവാസികളുമായി തർക്കമുണ്ടായിരുന്നു. അതിനെ തുടർന്ന് അഗതിമന്ദിരം നടത്തിപ്പുകാർ സുദർശനെ ക്രൂരമായി മർദിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇയാളെ കട്ടിലിൽ കെട്ടിയിട്ട് മർദിച്ചെന്നും ഗുരുതരമായി പരുക്കേറ്റിട്ടും ചികിത്സ നൽകാതെ കൊടുങ്ങല്ലൂരിൽ കൊണ്ടുവന്ന് വഴിയരികിൽ ഉപേക്ഷിക്കുകയായിരുന്നു എന്നുമുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്.
മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവിന്റെ ജനനേന്ദ്രിയം അണുബാധയെ തുടർന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഒരു കണ്ണിന് കാഴ്ചയും നഷ്ടമായിട്ടുണ്ട്. ദേഹം മുഴുവൻ കത്തി കൊണ്ട് വരഞ്ഞ പാടുകളുമുണ്ട്.
നേരത്തെ അരൂരിൽ താമസിച്ചിരുന്ന സുദർശനൻ ഏതാനും മാസങ്ങളായി കുത്തിയതോടാണ് താമസം. അതിർത്തി തർക്കത്തെ തുടർന്ന് ചേർത്തലയിൽ മുനീർ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാളും സഹോദരനായ മുരുകനും. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം കൊച്ചിയിൽ ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. എറണാകുളം നഗരത്തിൽ മറ്റ് ആറോളം കേസുകളിലും ഇയാൾ പ്രതിയാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതുമായി ബന്ധപ്പെട്ടാകാം ഇപ്പോളത്തെ ആക്രമണമെന്നായിരുന്നു കുടുംബം സംശയിച്ചിരുന്നത്.
ആക്രമിക്കപ്പെട്ട സുദർശൻ കൊടും ക്രിമിനൽ തന്നെയാണ് . അക്കാര്യത്തിൽ ഒരു സംശയവും വേണ്ട. കൊലപാതകം ഉൾപ്പടെ പതിനൊന്നോളം കേസുകളിൽ പ്രതിയാണ് ഇയാൾ. കൊലക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയിട്ടാണ് ഇയാൾ ആക്രമണങ്ങൾ നടത്തുന്നത്. സഹോദരൻ മുരുകൻ പറയുന്നത്, ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്നാണ്.
എന്തായാലും അഗതിമന്ദിരത്തിൽ വെച്ച് ഉണ്ടായ പ്രശ്നത്തിൽ ഇത്രയും ക്രൂരമായി ഇയാളെ ആക്രമിക്കാനുള്ള ഒരു സാധ്യതയും കാണുന്നില്ല. ബഹളം വെക്കുന്ന അല്ലെങ്കിൽ വഴക്കുണ്ടാക്കുന്ന ഒരാളെ മൃഗീയമായി തല്ലിച്ചതക്കില്ല. സുദർശൻ ചെയ്ത ഏതെങ്കിലും കുറ്റകൃത്യത്തിനുള്ള പ്രതികാരം തന്നെയാകും ഈ തിരിച്ചടി. കണ്ണ് കുത്തിപൊട്ടിക്കുക, ജനനേന്ദ്രിയം മുറിക്കുക എന്നീ ആക്രമണങ്ങൾ ഒക്കെ കൃത്യമായി പ്ലാൻ ചെയ്ത തന്നെയാകും നടപ്പിലാക്കിയത്.













