ഉത്തർപ്രദേശില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭർതൃവീട്ടുകാർ നിർബന്ധിപ്പിച്ച ആസിഡ് കുടിപ്പിച്ച യുവതിക്ക് ദാരുണാന്ത്യം

സ്ത്രീധന പീഡനം വ്യത്യസ്ത രീതിയിലും ഭാവത്തിലും നിറഞ്ഞാടുകയാണ്…കാലമെത്ര കഴിഞ്ഞാലും,എത്ര മാറ്റം സമൂഹത്തിനു വന്നാലും വിദ്യാസമ്പന്നരായാലും മറാത്താ ഒന്നാണ് സ്ത്രീധന മോഹം . ജീവിക്കാൻ പണം ആവശ്യമാണ്…സ്നേഹം പുഴ്ഞ്ഞികഴിച്ചു വിശപ്പ് മട്ടൻ പറ്റില്ല എന്നൊക്കെ പറയുന്നത് സത്യം തന്നെയാണ്,,,,പക്ഷെ അത് സ്വന്തമായി അധ്വാനിച്ചു വേണം അല്ലാതെ വിവാഹം കഴിച്ചു ഭാര്യ കൊണ്ട് വരുന്ന പണം ഭിക്ഷയായി സ്വീകരിച്ചവരുത്…ഇന്നും ഉണ്ട് ഒരു സ്ത്രീധന പീഡന കൊലപാതകം …
ഉത്തർപ്രദേശില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭർതൃവീട്ടുകാർ നിർബന്ധിപ്പിച്ച ആസിഡ് കുടിപ്പിച്ച യുവതിക്ക് ദാരുണാന്ത്യം. കലഖേദ ഗ്രാമത്തിലെ പർവേസ് എന്നയാളുടെ ഭാര്യ ഗള്‍ഫിസ (23) ആണ് മരിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ ഗള്‍ഫിസയെ ഭർതൃവീട്ടുകാർ നിരന്തരം ഉപദ്രവിച്ചിരുന്നതായി യുവതിയുടെ കുടുംബം ആരോപിച്ചു. പണമായി 10 ലക്ഷം രൂപയും കാറും ആവശ്യപ്പെട്ടായിരുന്നു പീഡനം. ഒരു വർഷം മുമ്ബായിരുന്നു യുവതിയുടെ വിവാഹം.
പത്ത് ലക്ഷം രൂപയും കാറും ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ അവളെ നിരന്തരം ഉപദ്രവിച്ചിരുന്നതായി കുടുംബം പറഞ്ഞു.ഓഗസ്റ്റ് 11 ന് പ്രതി ഗൾഫിസയെ നിർബന്ധിച്ച് ആസിഡ് കുടിപ്പിച്ചതായി പോലീസ് പറഞ്ഞു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അവർ 17 ദിവസം ജീവനുവേണ്ടി പോരാടി വ്യാഴാഴ്ച മരിച്ചു.
മരിച്ച യുവതിയുടെ പിതാവ് ഫുർകാന്റെ പരാതിയില്‍ പർവേസിന്റെയും ഇയാളുടെ മാതാപിതാക്കളുടെയുമടക്കം ഏഴു പേർക്കെതിരേ ബിഎൻഎസിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. പർവേസ്, അസിം, ഗുലിസ്ത, മോനിഷ്, സെയ്ഫ്, ഡോ. ഭുര, ബബ്ബു എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഓഗസ്റ്റ് 11-നാണ് പ്രതികള്‍ ഗള്‍ഫിസയെ നിർബന്ധിച്ച് ആസിഡ് കുടിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗള്‍ഫിസ 17 ദിവസം ജീവനുവേണ്ടി പോരാടിയ ശേഷമാണ് മരിച്ചത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം സ്ത്രീധന മരണവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ചേർത്ത ശേഷം എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്ന് സിറ്റി പോലീസ് കമ്മിഷ്ണർ ശക്തി സിങ് പറഞ്ഞു.ഗ്രേറ്റർ നോയിഡയിൽ സിർസ ഗ്രാമത്തിൽ 26 വയസ്സുള്ള ഒരു സ്ത്രീയെ ഭർതൃവീട്ടിൽ വെച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. ഭർത്താവിന്റെ അമ്മായിയപ്പൻ, സഹോദരീഭർത്താവ്, ഭർത്താവ് എന്നിവരുൾപ്പെടെ ഭർത്താവിന്റെ കുടുംബത്തിലെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.