ഭീതി പരത്തി സൈബർ തട്ടിപ്പ് സംഘങ്ങൾ ; മുംബൈ സ്വദേശിക്ക് നഷ്ടമായത് 3.8 കോടി രൂപ
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയിൽ നിന്നും 3.8 കോടി രൂപ തട്ടിയെടുത്തതായി പരാതി .
77കാരിയാണ് വലിയ സൈബർ തട്ടിപ്പിന് ഇരയായിരിക്കുന്നത്. വെർച്വൽ അറസ്റ്റ് ചെയ്യുകറ്റും ഡിജിറ്റൽ തടവില്‍വെക്കുകയും ചെയ്തതായി പറഞ്ഞാണ് സംഘം സൈബര്‍ തട്ടിപ്പ് നടത്തിയത് . ഒരു മാസത്തോളമാണ് തട്ടിപ്പ് സംഘം വൃദ്ധയെ ഡിജിറ്റല്‍ തടവിലാക്കിയത്. പിന്നാലെ ഇവരില്‍ നിന്നും 3.8 കോടി രൂപയും പലപ്പോഴായി സംഘം കൈപ്പറ്റി.
മുംബൈ നഗരത്തില്‍ ഭര്‍ത്താവുമൊത്ത് താമസിക്കുന്ന സ്ത്രീയാണ് സൈബർ തട്ടിപ്പിനിരയായത് .ടെലികോം റെഗുലേറ്ററി അതോറിറ്റിയില്‍ നിന്നും ആണ് എന്നുള്ള സ്ഥിരം രീതിയിൽ തന്നെയാണ് ഇവർക്കും whatsapp കോൾ എത്തിയത് . അവര്‍ അയക്കാന്‍ ശ്രമിച്ച കൊറിയര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നുമായിരുന്നു തട്ടിപ്പുകാര്‍ പറഞ്ഞത്. കോരിയറിന്റെ വിശദാംശങ്ങൾ വൃദ്ധ ചോദിച്ചതോടെ കൊറിയയിലേക്ക് ഇവർ അയച്ച കൊറിയർ എന്ന മറുപടി നൽകി .
എന്നാൽ താൻ അങ്ങിനെ ഒരു കൊറിയർ അയച്ചിട്ടില്ലെന്നും ടാഹിക് അതേക്കുറിച്ചു ഒന്നും അറിയില്ലെന്നും വൃദ്ധ വ്യക്തമാക്കി.ഇതോടെ നാല് കിലോ വസ്ത്രം, എംഡിഎംഎ, അഞ്ച് പാസ്പോര്‍ട്ട്, ബാങ്ക് കാര്‍ഡ് എന്നിവയാണ് കൊറിയറിൽ ഉള്ളതെന്ന് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വിളിച്ചവര്‍ പറഞ്ഞു. വീണ്ടും വൃദ്ധ ഇത് നിഷേധിച്ചതോടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റാരെങ്കിലും കൊറിയര്‍ അയച്ചതാകാമെന്നും മുംബൈ സൈബർ പൊലീസിനോട് സംസാരിക്കണമെന്നും സംഘം നിര്‍ദേശിച്ചു.
ഇതിന് പിന്നാലെ മുംബൈ പൊലീസില്‍ നിന്നാണെന്ന് പറഞ്ഞ് തട്ടിപ്പ് സംഘത്തിലെ മറ്റൊരാള്‍ വൃദ്ധയെ വിളിച്ചു.നിലവിൽ അന്വേഷണത്തിലിരിക്കുന്ന ഒരു കള്ളപ്പണക്കേസില്‍ 77കാരിയുടെ ആധാര്‍കാര്‍ഡ് ലിങ്ക് ആയിട്ടുണ്ടെന്നായിരുന്നു പ്രതികരണം. സ്കൈപ്പ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നും 24 മണിക്കൂറും എല്ലാ ദിവസവും തങ്ങളുമായി വീഡിയോ കോളിലായിരിക്കണമെന്നുമായിരുന്നു നിര്‍ദ്ദേശം.ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ വേണ്ടിയാണ് ഇത് എന്നായിരുന്നു വിശദീകരണം.
നാല് കിലോ വസ്ത്രം, എംഡിഎംഎ, അഞ്ച് പാസ്പോര്‍ട്ട്, ബാങ്ക് കാര്‍ഡ് എന്നിവയാണ് കൊറിയറില്‍ ഉള്ളതെന്നും ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വിളിച്ചവര്‍ പറഞ്ഞു. ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റാരെങ്കിലും കൊറിയര്‍ അയച്ചതാകാമെന്നും മുംബൈ പൊലീസിനോട് സംസാരിക്കണമെന്നും സംഘം നിര്‍ദേശിച്ചു. ഇതിന് പിന്നാലെ മുംബൈ പൊലീസില്‍ നിന്നാണെന്ന് പറഞ്ഞ് തട്ടിപ്പ് സംഘത്തിലെ മറ്റൊരാള്‍ വൃദ്ധയെ വിളിച്ചു. കള്ളപ്പണക്കേസില്‍ 77കാരിയുടെ ആധാര്‍കാര്‍ഡ് ലിങ്ക് ആയിട്ടുണ്ടെന്നായിരുന്നു പ്രതികരണം. സ്കൈപ്പ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നും എല്ലാ ദിവസവും തങ്ങളുമായി വീഡിയോ കോളിലായിരിക്കണമെന്നുമായിരുന്നു നിര്‍ദ്ദേശം നൽകുകയും ചെയ്തു. .ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ വേണ്ടിയാണ് ഇത് എന്നായിരുന്നു വിശദീകരണം. ഭയന്ന് പോയ വൃദ്ധ അവർ പറയുന്നത് അക്ഷരം പ്രതി അനുസരിച്ചു .
തുടർ നടപടികൾക്കായി കൂടുതൽ വിശദാംശങ്ങൾ രേഖപെടുത്താനായി ഐപിഎസ് ഓഫീസറെന്ന് പരിചയപ്പെടുത്തി സംഘത്തിലെ ആനന്ദ് റാണ എന്നയാള്‍ സ്ത്രീയില്‍ നിന്നും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കി. പിന്നീട് ഐപിഎസ് ഉദ്യോഗസ്ഥനെന്ന് വിശേഷിപ്പിച്ച് വീഡിയോ കോളിലെത്തിയ മറ്റൊരാള്‍ കേസന്വേഷണത്തിനായി പണം കൈമാറാന്‍ നിര്‍ദേശിക്കുകയായിരുന്നു. പല തവണകളായി സംഘം ഇവരില്‍ നിന്നും പണം വാങ്ങി. അന്വേഷണത്തില്‍ ഇവർ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തിയാല്‍ പണം തിരിച്ച് നല്‍കുമെന്നും സംഘം പറഞ്ഞിരുന്നു.
ഇവർ ആദ്യം 15 ലക്ഷം രൂപ തട്ടിപ്പ് അന്വേഷണ സംഘത്തിന് നൽകി . എന്നാൽ ആദ്യ ഘട്ടത്തിൽ 15 ലക്ഷം രൂപ അല്പസമയത്തിനകം സംഘം തിരിച്ച് നൽകി .ഇതോടെ വൃദ്ധയ്ക്ക് സംഘത്തില്‍ വിശ്വാസമുണ്ടായി. ഇതിന് പിന്നാലെയാണ് പലപ്പോഴായി മൂന്ന് കോടിയിലധികം തട്ടിപ്പുകാര്‍ കൈപ്പറ്റി.
ഈ പണം തിരിച്ചു ലഭിക്കാതിരിക്കുകയും സംഘം കൂടുതല്‍ പണം ആവശ്യപ്പെടുകയും ചെയ്തതോടെ വൃദ്ധക്ക് സംശയം തോന്നി ഇവര്‍ വിദേശത്ത് താമസിക്കുന്ന മകളെ വിവരമറിയിക്കുകയായിരുന്നു. പറ്റിക്കപ്പെട്ടുവെന്ന് മനസിലാക്കിയതോടെ വൃദ്ധ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചട്ടുണ്ട്. പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
എന്നാൽ ഇത്തരത്തിൽ അടുത്തിടെ വെർച്വൽ അറസ്റ്റ് തട്ടിപ്പു സംഘത്തെ മലയാളി വിദ്യാര്‍ഥി ക്യാമറയില്‍ കുടുക്കിയിരുന്നു. പേരൂർക്കട സ്വദേശി അശ്വഘോഷ് സൈന്തവാണു ഡിജിറ്റില്‍ അറസ്റ്റ് എന്ന പേരിൽ പണം തട്ടാൻ ശ്രമിച്ച സംഘത്തെ കുടുക്കിയത് . പിതാവ് ടി സി രാജേഷിന്റെ ഫോണിലേക്ക് വിളിച്ച സംഘം സാമ്പത്തിക തട്ടിപ്പിലെ പ്രതിയെന്ന് പറഞ്ഞ് കെണിയിൽ വീഴ്ത്താനാണ് ശ്രമിച്ചത്.ഒരു മണിക്കൂറോളം ആണ് വിഡിയോകൾ ഉൾപ്പെടെയുള്ള കാൾ സംഭാഷണം നീണ്ടു .സൈബര്‍ സെക്യൂരിറ്റി രംഗത്ത് പരിചയമുള്ള അശ്വഘോഷ് കൃത്യമായി തട്ടിപ്പുകാര്‍ക്കു മറുപടി നല്കി . വെർച്വൽ അറസ്റ്റ് പോലുള്ള സംവിധാനം ഇന്ത്യയില്‍ നിലവില്‍ ഇല്ലെന്നു അറിയാമായിരുന്ന മിടുക്കൻ തട്ടിപ്പുകാരെ വീഴ്ത്താനുള്ള സുവർണാവസരമാണിതെന്നു തിരിച്ചറിഞ്ഞു, തട്ടിപ്പ് സംഘത്തെ ക്യാമറയിൽ പകർതുകയായിരുന്നു
ബി സി എ കഴിഞ്ഞ് സൈബർ സുരക്ഷ കോഴ്സും പഠിച്ച വ്യക്തിയാണ് അശ്വഘോഷ് .
.ഇത്തരം സൈബർ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ സൈബർ ഹെൽപ്പ് ലൈനിൽ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . കൂടാതെ, കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം ഓഫ് ഇന്ത്യ , തട്ടിപ്പുകാർ ഡിജിറ്റൽ അറസ്റ്റ് അഴിമതി ഉൾപ്പെടെയുള്ള ഓൺലൈൻ തട്ടിപ്പുകൾ നടത്തുന്ന രീതികളുടെ ഒരു ലിസ്റ്റ് നൽകിയിട്ടുണ്ട്