ശ്വാസകോശ അണുബാധ, മാര്‍പാപ്പയുടെ രോഗാവസ്ഥ സങ്കീര്‍ണം

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യ നില സങ്കീര്‍ണമെന്ന് വത്തിക്കാന്‍ അറിയിപ്പ്. ബ്രോങ്കൈറ്റിസ് ബാധിച്ച് നാല് ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയിലാണ് മാര്‍പാപ്പ. പോളി മൈക്രോബയല്‍ അണുബാധയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനായിട്ടുള്ള പ്രത്യേക തെറാപ്പി ചികിത്സയാണ് ഇപ്പോള്‍ നല്‍കുന്നതെന്നും വത്തിക്കാന്‍ പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ നല്കി വന്നിരുന്ന ചികിത്സയില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
ഒരാഴ്ചയിലേറെയായി ശ്വാസകോശ സംബന്ധമായ അണുബാധ മൂലം ചികിത്സയിലാണ് മാര്‍പാപ്പ. ബുധനാഴ്ച സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രതിവാര സദസ് റദ്ദാക്കിയതായി വത്തിക്കാന്‍ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയും സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ തീര്‍ഥാടകര്‍ക്കായി നടത്തുന്ന പ്രാര്‍ഥനകള്‍ നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.