ശബരിമലയിൽ തീർത്ഥാടക തിരക്ക്; ഭക്തരുടെ എണ്ണം 25 ലക്ഷം പിന്നിട്ടു
ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് വർധിക്കുകയാണ്. ഇതുവരെ ശബരിമലയിൽ എത്തിയ തീർത്ഥാടകരുടെ എണ്ണം 25 ലക്ഷം പിന്നിട്ടൂ. രണ്ടു ദിവസങ്ങൾക്ക് ശേഷമാണ് ഇന്ന് വീണ്ടും തിരക്ക് വർധിച്ചത് 12 മണി വരെ ദർശനം നടത്തിയത് അര ലക്ഷം പേരാണ്. ഇന്നലെ 65,632 പേർ ദർശനത്തിനെത്തി. ഈ തീർത്ഥാടന കാലത്തെ ഏറ്റവും തിരക്ക് കുറവും ഇന്നലെയായിരുന്നു. എന്നാൽ കഴിഞ്ഞ തിങ്കളാഴ്ച ഒരുലക്ഷത്തി പതിനായിരത്തിലധികം ഭക്തരെത്തിയിരുന്നു.
കാനനപാതകളിലൂടെ നടന്ന് എത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇതുവരെ ഒരു ലക്ഷത്തിലധികം ഭക്തർ വിവിധ കാനന പാതകളിലൂടെ ദർശനം നടത്തി. മണ്ഡല പൂജയ്ക്കായുള്ള തങ്ക അങ്കി ഘോഷയാത്ര ഈ മാസം 23 ന് ആറന്മുള ക്ഷേത്രത്തിൽ നിന്നും പുറപ്പെടും. 26 ന് സന്നിധാനത്തെത്തും 27നാണ് മണ്ഡല പൂജ.













