ഗുരുവായൂരില്‍ വ്യവസായിക്ക് 113 കിലോ മൈസൂര്‍ ചന്ദനം കൊണ്ട് തുലാഭാരം
Posted On November 1, 2025
0
3 Views
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 113 കിലോ മൈസൂര്‍ ചന്ദനം കൊണ്ട് തുലാഭാരം നടത്തി. തിരുപ്പൂര്‍ സ്വദേശിയായ വ്യവസായിയുടെ വകയായിരുന്നു തുലാഭാരം. ഇതിന്റെ തുകയായി 11,30,000 രൂപയാണ് വ്യവസായി ഗുരുവായൂര്‍ ദേവസ്വത്തിലടച്ചത്.
ചന്ദനം കിലോയ്ക്ക് 10,000 രൂപയാണ് നിരക്ക്. ചന്ദനത്തിന് വില കൂടുതൽ ആയതു കൊണ്ട് ചന്ദനം കൊണ്ടുള്ള തുലാഭാരം അപൂര്‍വ്വമാണ്.













