തിരുവാഭരണ ഘോഷയാത്ര ഇന്ന് പന്തളത്ത് നിന്നാരംഭിക്കും; രാജപ്രതിനിധി ഉണ്ടാകില്ല

ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് പന്തളത്തുനിന്നും പുറപ്പെടും.
ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍പിള്ളയുടെ നേതൃത്വത്തിലുളള സംഘം ഉച്ചയ്ക്ക് ഒരുമണിക്കു പുത്തന്‍മേട കൊട്ടാരത്തിനു മുമ്ബില്‍നിന്ന് യാത്ര തിരിക്കും. പന്തളം കൊട്ടാരം കുടുംബാംഗത്തിന്റെ നിര്യാണത്തെത്തുടര്‍ന്ന് ഇത്തവണ രാജപ്രതിനിധിയില്ലാതെയാണ് ഘോഷയാത്ര പോകുന്നത്.
മകരജ്യോതി ദര്‍ശിക്കാനെത്തുന്ന ഭക്തര്‍ക്ക് വേണ്ട വെള്ളവും ലഘുഭക്ഷണവും ആവശ്യത്തിനനുസരിച്ച് വിതരണം ചെയ്യാനായി സംഭരിച്ചിട്ടുണ്ട്. ഇത്തവണ ആദ്യമായി 14,15 തിയതികളില്‍ മകരജ്യോതി ദര്‍ശനത്തിനെത്തുന്ന ഒരു ലക്ഷത്തോളം അയ്യപ്പഭക്തന്മാര്ക്ക് അന്നദാനം ഒരുക്കുവാനുള്ള സംവിധാനവും ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. മകര ജ്യോതി ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിയ സൗകര്യങ്ങളല്ലാതെ മറ്റ് വനപ്രദേശങ്ങളില്‍ കടക്കാന്‍ പാടില്ല. ഇഴജന്തുക്കള്‍, വന്യമൃഗങ്ങള്‍, വിഷച്ചെടികള്‍ എന്നിവയുടെ ശല്യമുണ്ടാകാനിടയുണ്ട്. കെട്ടിടങ്ങളുടെ മുകളിലും കയറാന്‍ പാടുള്ളതല്ല. പൊലീസ്, വനപാലകര്‍ ഇവര്‍ നല്കുന്ന നിര്‍ദ്ദേശം അനുസരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
: