സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും
സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിവിദ്യാഭ്യാവകുപ്പ് മന്ത്രിയും തദ്ദേശവകുപ്പ് മന്ത്രിയും അതത് വകുപ്പ് പ്രതിനിധികളുമായി ചർച്ച നടത്തി. സ്കൂൾ തുറന്നു പ്രവർത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ രണ്ട് വർഷവും ഓൺലൈൻ ക്ലാസുകളാണ് നടന്നിരുന്നത്. ഇക്കഴിഞ്ഞ അധ്യയന വർഷത്തിന്റെ അവസാന കാലത്താണ് വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിച്ചത്.
സ്കൂൾ തുറക്കുന്നതന്റെ മുന്നോടിയായി പ്രവേശനോത്സവം സംഘടിപ്പിക്കും. തിരുവനന്തപുരം കഴക്കൂട്ടം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലാണ് സംസ്ഥാനതല ഉത്ഘാടനം നടക്കുക. ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത കെട്ടിടങ്ങൾ തുറന്ന് പ്രവര്‍ത്തിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. മതിയായ സൗകര്യങ്ങളില്ലാത്ത വിദ്യാലയങ്ങളുടെയും ഫിറ്റ്നെസ് ഇല്ലാത്തതുമായ കെട്ടിടങ്ങളുടെയും പട്ടിക പ്രത്യേകം തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പിലെ വിവിധ മേഖലയിലുള്ളവരും തദ്ദേശ വകുപ്പ് പ്രതിനിധികളും മന്ത്രിമാരുടെ സാന്നിധ്യത്തിൽ ശിക്ഷക് സദനിൽ യോഗം ചേർന്നു. മഴക്കെടുതികൾ വരാനിരിക്കുന്നസാഹചര്യത്തിൽ വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കുമ്പോൾ സ്വീകരിക്കേണ്ട മാർഗനിർദേശങ്ങൾ എന്തൊക്കെ എന്ന കാര്യവും യോഗത്തിൽ ചർച്ചയായി.
Content Highlight – Education Minister V Sivankutty has said that schools in the state will reopen on June 1.