നീറ്റിലെ ക്രമക്കേട്: രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്ത് ഇടത് വിദ്യാര്‍ഥി സംഘടനകള്‍
നീറ്റ് പരീക്ഷാഫലത്തിലെ ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് ഇടത് വിദ്യാർത്ഥി സംഘടനകള്‍ രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തു. വരുന്ന ബുധൻ,വ്യാഴം ദിവസങ്ങളിലാണ് പണിമുടക്ക്.
വിഷയത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ മൗനം പാലിക്കുകയാണെന്നും ഇടത് സംഘടനകള്‍ ആരോപിച്ചു. പണിമുടക്കിന് ഇൻഡ്യ സഖ്യവും പിന്തുണ പ്രഖ്യാപിക്കും എന്നാണ് സൂചന. 67 വിദ്യാർത്ഥികള്‍ ഒന്നാം റാങ്കില്‍ എത്തിയതോടെയാണ് നീറ്റ് പരീക്ഷയിലെ ക്രമക്കേട് ചൂണ്ടാക്കാട്ടി വിദ്യാർത്ഥികളടക്കം രംഗത്തെത്തിയത്.
അതിനിടെ നീറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. അത്തരത്തില്‍ ഒരു തെളിവും ലഭ്യമായിട്ടില്ല .കേന്ദ്രസർക്കാരും എൻ.ടി.എ.യും പരീക്ഷയെഴുതിയ വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നീതി ഉറപ്പാക്കും. 24 ലക്ഷം വിദ്യാർഥികള്‍ വിജയകരമായി പരീക്ഷ എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു