മധ്യവേനലവധിക്ക് ശേഷം സ്കൂളുകള്‍ നാളെ തുറക്കും
Posted On June 2, 2024
0
595 Views

പുതിയ അധ്യയന വർഷത്തിനു തുടക്കം കുറിച്ച് സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ.
എസ്എസ്എല്‍സി മൂല്യനിർണയത്തിലെ പൊളിച്ചെഴുത്ത് അടക്കം ഈ അധ്യയനവർഷം ഒരുപാട് മാറ്റങ്ങളാണ് വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്.
കാലവർഷം ആരംഭിച്ചെങ്കിലും സ്കൂള്‍ തുറക്കല്‍ ദിനമായ നാളെ കാര്യമായ മഴയുണ്ടാവില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ മാത്രമാണ് നാളെ യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025